---
title: "ഏഷ്യൻ ഗെയിംസ് ;  ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം"
english_title: "Asian Games Womens Hockey Gold Indian Women Win Gold After 44 Years Beat China"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385218/asian-games-womens-hockey-gold-india-beats-china-lalremsiami-savita-punia"
published_at: "2026-10-02T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfb8ef1fb1d_asian-games-womens-hockey-gold-india-beats-china-lalremsiami-savita-punia.jpg"
keywords: ["Asian Games Womens Hockey Gold", "Indian Women Hockey Team Gold", "Lalremsiami goal", "Savita Punia save"]
---

# ഏഷ്യൻ ഗെയിംസ് ;  ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

> **Lead Summary:** ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.

## Article Content

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.

സമനില ഗോൾ കണ്ടെത്താൻ ഗോൾ കീപ്പറെ അടക്കം പിൻവലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ‌ സ്വർണം നേടിയത്. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

ഈ ചരിത്രവിജയത്തോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിരിക്കുകയാണ്. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഇതോടെ പതിനാറായി.

English Summary: Indian women's hockey team ended 44-year wait for Asian Games gold, beating China in final. Lalremsiami scored winner in 10th minute with tomahawk shot, captain goalkeeper Savita Punia made crucial last-minute save. India last won gold in 1982, lost finals in 1998 and 2018. Team reached final beating South Korea 2-0 in semifinal. With this win, India reportedly secured direct qualification for Los Angeles 2028 Olympics. India's total gold tally reaches 16 with wins in women's boxing, archery, men's wrestling and boxing.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385218/asian-games-womens-hockey-gold-india-beats-china-lalremsiami-savita-punia)