---
title: "ഏഷ്യന്‍ ഗെയിംസ് ; പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്"
english_title: "Asian Games Mens Cricket India Retains Gold Beating Pakistan By 19 Runs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385348/asian-games-mens-cricket-india-retains-gold-beating-pakistan-19-runs"
published_at: "2026-10-03T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0cab44119f_asian-games-mens-cricket-india-retains-gold-beating-pakistan-19-runs.jpg"
keywords: ["Asian Games mens cricket gold", "India beats Pakistan Asian Games final", "Abhishek Sharma Tilak Varma Asian Games", "India Pakistan cricket final 19 runs"]
---

# ഏഷ്യന്‍ ഗെയിംസ് ; പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

> **Lead Summary:** പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മയാണ് (28 പന്തില്‍ 61) മികച്ച പ്രകടനം പുറത്തെടുത്ത്. തിലക് വര്‍മയുടെ (22 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്‌സും ഏറെ നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി അറാഫത്ത് മിന്‍ഹാസ് രണ്ട് വിക്കറ്റെടുത്തു.

## Article Content

പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മയാണ് (28 പന്തില്‍ 61) മികച്ച പ്രകടനം പുറത്തെടുത്ത്. തിലക് വര്‍മയുടെ (22 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്‌സും ഏറെ നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി അറാഫത്ത് മിന്‍ഹാസ് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹസന്‍ നവാസ് (46 പന്തില്‍ 91) തിളങ്ങിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് താരത്തിന് പിന്തുണയൊന്നും ലഭിച്ചില്ല. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

English Summary: India retained the Asian Games men's cricket gold by defeating Pakistan by 19 runs in the final. Batting first after winning the toss, India scored 211 for 6, powered by Abhishek Sharma's 61 off 28 balls and Tilak Varma's unbeaten 51 off 22 balls. Arafat Minhas took two wickets for Pakistan. In reply, Pakistan managed 192 for 6, despite Hasan Nawaz's 91 off 46 balls. Axar Patel, Shivam Dube and Washington Sundar took two wickets each for India.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385348/asian-games-mens-cricket-india-retains-gold-beating-pakistan-19-runs)