---
title: "അറിവിന്റെ ആദ്യാക്ഷരം പകരാൻ ; തലശ്ശേരി ഇല്ലിക്കുന്നിലെ  ഗുണ്ടർട്ട് മ്യൂസിയത്തിൽ വിപുലമായ ഒരുക്കങ്ങൾ"
english_title: "Vidyarambham At Thalassery Illikkunnu Gundert Museum Elaborate Preparations On October 21"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385355/vidyarambham-first-letter-gundert-museum-thalassery-illikkunnu-preparations"
published_at: "2026-10-03T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0d678208cb_vidyarambham-first-letter-gundert-museum-thalassery-illikkunnu-preparations.jpg"
keywords: ["Vidyarambham Gundert Museum Thalassery", "Thalassery Illikkunnu Gundert Bungalow Ezhuthiniruthal", "KK Shailaja Vidyarambham Thalassery", "Tourism Destination Management Council Thalassery"]
---

# അറിവിന്റെ ആദ്യാക്ഷരം പകരാൻ ; തലശ്ശേരി ഇല്ലിക്കുന്നിലെ  ഗുണ്ടർട്ട് മ്യൂസിയത്തിൽ വിപുലമായ ഒരുക്കങ്ങൾ

> **Lead Summary:** തലശ്ശേരി : അക്ഷരങ്ങളുടെ ഉത്സവത്തിന് നാന്ദികുറിക്കുന്ന അറിവിന്റെ ആദ്യാക്ഷരം കുരുന്നുകൾക്ക് പകരാൻ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് മ്യൂസിയത്തിൽ വിപുലമായ ഒരുക്കങ്ങൾ.ഒക്ടോബർ-21 ന് ബുധനാഴ്ച രാവിലെ 8 മണി മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ്.

## Article Content

തലശ്ശേരി : അക്ഷരങ്ങളുടെ ഉത്സവത്തിന് നാന്ദികുറിക്കുന്ന അറിവിന്റെ ആദ്യാക്ഷരം കുരുന്നുകൾക്ക് പകരാൻ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് മ്യൂസിയത്തിൽ വിപുലമായ ഒരുക്കങ്ങൾ.ഒക്ടോബർ-21 ന് ബുധനാഴ്ച രാവിലെ 8 മണി മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ്.

തലശ്ശേരിയുടെയും വിശിഷ്യാ മലയാള ഭാഷയുടെയും സാംസ്കാരിക സാഹിത്യ ചരിത്രത്തിൽ എന്നും സ്മരിക്കുന്ന ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിലാണ് പരിപാടി നടക്കുന്നത് എന്നതും ഏറെ ശ്രദ്ധേയം.

സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആദ്യാക്ഷരം പകർന്നു നൽകുന്ന ഈ പരിപാടിയിൽ കെ കെ ശൈലജ

ടീച്ചർ ,കെ കെ മാരാർ,സാമൂഹ്യ,സാംസ്കാരിക,സിനിമ മേഖലകളിലെ മറ്റ് പ്രമുഖരും പങ്കെടുക്കുന്നു.ആദ്യാക്ഷരം കുറിക്കുന്ന മുഴുവൻ കുട്ടികൾക്കും രജിസ്ട്രേഷനും പ്രവേശനവും എല്ലാം സൗജന്യമാണ്.

തലശ്ശേരി എം എൽ എ കാരായി രാജൻ ചെയർമാനായുള്ള ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും- 9746223233,9847506567 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

English Summary: Elaborate arrangements are being made at the Gundert Museum in Illikkunnu, Thalassery to give children their first letter of knowledge as part of Vidyarambham. The Ezhuthiniruthal ceremony will be held on Wednesday, October 21 from 8 am at the historic Gundert Bungalow, associated with Dr. Hermann Gundert. Prominent personalities including K.K. Shailaja Teacher, K.K. Marar and others from social, cultural and film fields will participate. Registration and entry are free for all children. The event is organized by the Tourism Destination Management Council chaired by Thalassery MLA Karayi Rajan.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385355/vidyarambham-first-letter-gundert-museum-thalassery-illikkunnu-preparations)