---
title: "വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം തലശേരിയിൽ തുടങ്ങി"
english_title: "Kerala Vyapari Vyavasayi Samithi District Conference Begins In Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385401/vyapari-vyavasayi-samithi-district-conference-begins-thalassery"
published_at: "2026-10-03T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac126432df15_vyapari-vyavasayi-samithi-district-conference-begins-thalassery.jpg"
keywords: ["Vyapari Vyavasayi Samithi district conference Thalassery", "VKC Mammed Koya Thalassery meeting", "Kerala traders conference"]
---

# വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം തലശേരിയിൽ തുടങ്ങി

> **Lead Summary:** തലശേരി: കേരള വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി. ശനിയാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതുസമ്മേളനം

## Article Content

തലശേരി: കേരള വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി. ശനിയാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതുസമ്മേളനം

സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കാരായി രാജൻ എം.എൽ.എ, നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ, വൈസ് പ്രസിഡന്റ് എം.പി. അബ്ദുൽ ഗഫൂർ, ജോ. സെക്രട്ടറിമാരായ ആർ. രാധാകൃഷ്ണൻ, ടി. വി. ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, ജില്ല ട്രഷറർ എം.എ. ഹമീദ് ഹാജി, ജില്ല വൈസ് പ്രസിഡന്റ് കെ.കെ. സഹദേവൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.എം. സുഗുണൻ സ്വാഗതവും ജോ. സെക്രട്ടറി കെ.പി. പ്രമോദ് നന്ദിയും പറഞ്ഞു.

നഗരത്തിലെ ഗതാഗത തടസ്സം പരിഗണിച്ച് റാലി ഒഴിവാക്കി. യൂനിറ്റ് തല ജാഥകളായാണ് പ്രവർത്തകർ പൊതുസമ്മേളന നഗരിയിലെത്തിയത്. 18 ഏരിയ കമ്മിറ്റികളിൽ നിന്നായി സ്‌ത്രീകളടക്കം നൂറ് കണക്കിനാളുകൾ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ ഒമ്പതരക്ക് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് പി വിജയൻ അധ്യക്ഷത വഹിക്കും. കാരായി രാജൻ എം.എൽ.എ സ്വാഗതം പറയും. സംഘടന കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആലോചനകളും സമകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ജില്ലയിലെ വിവിധ യൂനിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 326 പ്രതിനിധികളും 75 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 401 പേർ പങ്കെടുക്കും.

English Summary:

The Kerala Vyapari Vyavasayi Samithi district conference began in Thalassery. The public meeting held on Saturday evening near the new bus stand was inaugurated by State President V.K.C. Mammed Koya and presided over by District President P. Vijayan. Considering traffic congestion, the rally was avoided and workers arrived as unit-level jathas. Hundreds from 18 area committees including women participated. The delegate conference will begin at 9:30 am on Sunday at the Rural Bank Auditorium, to be inaugurated by State Secretary E.S. Biju, with 401 participants including 326 elected delegates and 75 district committee members discussing organizational strengthening and current issues.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385401/vyapari-vyavasayi-samithi-district-conference-begins-thalassery)