---
title: "നവോത്ഥാന മുന്നേറ്റത്തിലൂടെ വിഭാഗീയ ചിന്തകൾ തടയണമെന്ന്  കെ എൻ എം ; കണ്ണൂർ ജില്ലാ സമിതി തലശ്ശേരിയിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു"
english_title: "KNM Kannur District Committee Holds History Seminar In Thalassery Calls To Stop Sectarian Thoughts Through Renaissance"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385512/knm-kannur-district-history-seminar-thalassery-renaissance-book-release"
published_at: "2026-10-04T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac265244b503_Untitled-7_copy.jpg"
keywords: ["KNM Kannur district history seminar Thalassery", "Kerala Muslim renaissance book release KNM", "KN M Salahudheen Madani seminar inauguration"]
---

# നവോത്ഥാന മുന്നേറ്റത്തിലൂടെ വിഭാഗീയ ചിന്തകൾ തടയണമെന്ന്  കെ എൻ എം ; കണ്ണൂർ ജില്ലാ സമിതി തലശ്ശേരിയിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** നവോത്ഥാന മുന്നേറ്റത്തിലൂടെ വർഗീയതയ്ക്കും വിഭാഗീയതയ്ക്കും തടയിടാൻ സമൂഹം തയ്യാറാവണമെന്ന് കെ എൻ എം കണ്ണൂർ ജില്ലാ സമിതി തലശ്ശേരിയിൽ സംഘടിപ്പിച്ച ചരിത്രസെമിനാർ ആവശ്യപ്പെട്ടു.കെ എൻ എം സംസ്ഥാനകമ്മിറ്റി പ്രസിദ്ധീകരിച്ച കേരള മുസ്‌ലിംനവോത്ഥാനം: ചരിത്രവും ദർശനവും എന്ന ഗ്രന്ഥത്തിന്റെ ജില്ലാതല പ്രകാശനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

## Article Content

നവോത്ഥാന മുന്നേറ്റത്തിലൂടെ വർഗീയതയ്ക്കും വിഭാഗീയതയ്ക്കും തടയിടാൻ സമൂഹം തയ്യാറാവണമെന്ന് കെ എൻ എം കണ്ണൂർ ജില്ലാ സമിതി തലശ്ശേരിയിൽ സംഘടിപ്പിച്ച ചരിത്രസെമിനാർ ആവശ്യപ്പെട്ടു.കെ എൻ എം സംസ്ഥാനകമ്മിറ്റി പ്രസിദ്ധീകരിച്ച കേരള മുസ്‌ലിംനവോത്ഥാനം: ചരിത്രവും ദർശനവും എന്ന ഗ്രന്ഥത്തിന്റെ ജില്ലാതല പ്രകാശനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

മലയാളികൾ നേടിയെടുത്ത എല്ലാ നന്മകളെയും വർഗീയത നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.സൗഹൃദവും സമാധാനവും തകർക്കാൻ ആഗ്രഹിച്ചുകൊണ്ട് വർഗീയതയ്ക്ക് തീ കൊടുക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സെമിനാർ ചൂണ്ടിക്കാട്ടി.

മലയാളിമുസ്‌ലിംകൾ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നവോത്ഥാന പരിശ്രമങ്ങളെ ഇകഴ്ത്താനുള്ള ശ്രമം കരുതിയിരിക്കണം മത, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലയിലെ മുസ്‌ലിം സ്ത്രീകളുടെമുന്നേറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല.

സമൂഹത്തിൽ അതിവേഗം വ്യാപിക്കുന്ന വിശ്വാസ, സാംസ്കാരിക വ്യതിയാനങ്ങളെ കരുത്തിയിരിക്കണമെന്നും ധാർമിക സദാചാരമൂല്യങ്ങൾ കീഴ്മേൽ മറിച്ച് മതനിരാസ ചിന്തകളും അരാജകത്വവും പടർത്താനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീർക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.

മതത്തിന്റെ മാനവിക സന്ദേശങ്ങളെ നിരാകരിച്ച് മതത്തിന്റെ മറവിൽ വിഭാഗീയത പരത്താനുള്ള ശ്രമങ്ങൾ കരുതലോടെ കാണണമെന്നും സെമിനാർ ആവശ്യപ്പെട്ടു.രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ നടത്തിയത്

മറനീക്കി പുറത്തുവന്ന നിലയ്ക്ക് ,നിജസ്ഥിതി അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്നും സെമിനാർ ചൂണ്ടിക്കാട്ടി. കെ എൻ എം സംസ്ഥാന സെക്രട്ടറി എം സലാഹുദ്ധീൻ മദനി സെമിനാർ ഉത്ഘാടനം ചെയ്തു. ഡോ. എ എ ബഷീർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. പി വി സൈനുദ്ധീന് കോപ്പി നൽകി ചരിത്രകാരൻ എം സി ഇബ്രാഹിം വടകര നവോത്ഥാനഗ്രന്ഥം പ്രകാശനം ചെയ്തു.

കെ എൻ എം സെക്രട്ടറി എ അസ്ഗർ അലി ഗ്രന്ഥപരിചയം നടത്തി. മുതിർന്ന പത്രപ്രവർത്തകൻ ടി സി മുഹമ്മദ്‌, ഡോ. സുൽഫിക്കർ അലി, പ്രൊഫ എ പി സുബൈർ,പ്രൊഫ. ഇ കെ ഫസൽ റഹ് മാൻ, ഡോ അബ്ദുൽ ജലീൽ ഒതായി, എം ജി എം സംസ്ഥാന ജനറൽ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ,ഇസ്ഹാഖലി കല്ലിക്കണ്ടി, സി എച്ച് ഇസ്മായീൽ ഫാറൂഖി,ഡോ. അബ്ദുറഹ്‌മാൻ കൊളത്തായി, സി ഒ ടി മുഹമ്മദ്‌ അക്രം, കെ എം ജാബിർ, ഡോ. കെ ഷഫീക് പ്രസംഗിച്ചു.

English Summary:

KNM Kannur district committee organized a history seminar in Thalassery calling to prevent communalism and sectarianism through renaissance movement. The seminar was held as part of district-level release of book 'Kerala Muslim Navothanam: Charithravum Darshanavum' published by KNM state committee. Seminar pointed out that communalism is destroying all goodness Malayalis achieved and attempts to belittle decades of Muslim renaissance efforts must be guarded. It called for intellectual resistance against planned attempts to spread irreligious thoughts and anarchy. KNM state secretary M Salahudheen Madani inaugurated, Dr AA Basheer presided, historian MC Ibrahim Vadakara released the book giving copy to Adv PV Sainudheen.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385512/knm-kannur-district-history-seminar-thalassery-renaissance-book-release)