---
title: "നിയമ സഹായത്തിലൂടെ ആസഫലിക്ക് സാധാരണക്കാരുടെ പ്രതീക്ഷ നിറവേറ്റാനാവട്ടെയെന്ന് കെ.കെ.രമ എം.എൽ.എ ; ഡിജിപിയായി നിയമിതനായ ആസഫലിക്ക് മാഹി സബർമതി ഫൗണ്ടേഷൻ സ്വീകരണം നൽകി"
english_title: "KK Rema MLA Says Asaf Ali Can Fulfill Common Peoples Hopes Sabarmati Foundation Felicitates New DGP Asaf Ali In Mahe"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385541/kk-rema-mla-asaf-ali-dgp-sabarmati-foundation-felicitation-mahe"
published_at: "2026-10-05T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac308aaab40b_kk-rema-mla-asaf-ali-dgp-sabarmati-foundation-felicitation-mahe.jpg"
keywords: ["KK Rema MLA Asaf Ali DGP felicitation", "Sabarmati Foundation Mahe Asaf Ali reception", "Director General of Prosecution T Asaf Ali appointed"]
---

# നിയമ സഹായത്തിലൂടെ ആസഫലിക്ക് സാധാരണക്കാരുടെ പ്രതീക്ഷ നിറവേറ്റാനാവട്ടെയെന്ന് കെ.കെ.രമ എം.എൽ.എ ; ഡിജിപിയായി നിയമിതനായ ആസഫലിക്ക് മാഹി സബർമതി ഫൗണ്ടേഷൻ സ്വീകരണം നൽകി

> **Lead Summary:** മാഹി: സാധാരണക്കാരുടെ പ്രതീക്ഷകൾ നിറവേറ്റാൻ, അവർക്കുള്ള നീതി നടപ്പിലാക്കാൻ പുതിയ സർക്കാറിൽ ആസഫലിക്ക് സാധിക്കുമെന്ന് നമ്മളെ പോലുള്ള വേദന അനുഭവിക്കുന്നവർ പ്രതീക്ഷയോടെയാണ് കാണുന്നത്.

## Article Content

മാഹി: സാധാരണക്കാരുടെ പ്രതീക്ഷകൾ നിറവേറ്റാൻ, അവർക്കുള്ള നീതി നടപ്പിലാക്കാൻ പുതിയ സർക്കാറിൽ ആസഫലിക്ക് സാധിക്കുമെന്ന് നമ്മളെ പോലുള്ള വേദന അനുഭവിക്കുന്നവർ പ്രതീക്ഷയോടെയാണ് കാണുന്നത്.

ടി.പിയെ വധിച്ചവരെ അന്നത്തെ സർക്കാർ ജയിലിലടച്ചു. പിന്നീട് വന്ന സർക്കാർ കഴിഞ്ഞ 10 വർഷം ഈ പ്രതികൾക്ക് നൽകിയ അനൂകൂല്യം നമ്മളെ വേദനിപ്പിച്ചിട്ടുണ്ട്. പൂതിയ സർക്കാറിൽ ആസഫലിയുടെ നിയമസഹായം വേദനിക്കുന്നവർക്ക് ആശ്വാസമാകുമെന്ന് നമ്മൾ പ്രതീക്ഷിക്കന്നുവെന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു. ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ

അഡ്വ.ടി.അസഫലിക്ക് മാഹിയിൽ സബർമതി ഫൗണ്ടേഷൻ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.രമ.പാർട്ടി പിളർന്നപ്പോൾ ഇന്ദിരാ ഗാന്ധിയോടൊപ്പം നിലനിന്ന കാലഘട്ടത്തിൽ ആസഫലിയുടെ കൂടെയുള്ള പ്രവർത്തനമാണ് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ് പറഞ്ഞു.

നമ്മുടെ രാജ്യം നിയമവാഴ്ചയുടെ രാജ്യമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ആർക്കും തന്നെ തകർക്കാനാവില്ലെന്ന് അഡ്വ.ടി.അസഫലി മറുപടി ഭാഷണത്തിൽ പറഞ്ഞു. മുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യഭാഷണം നടത്തി. അഡ്വ:എ.പി.അശോകൻ, കെ.കെ.അനിൽകുമാർ, പി.സി.ദിവാനന്ദൻ, സജിത്ത് നാരായണൻ സംസാരിച്ചു.കെ.കെ.രമ എം എൽ എയെയും അഡ്വ: ടി.അസഫലിയെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385541/kk-rema-mla-asaf-ali-dgp-sabarmati-foundation-felicitation-mahe)