---
title: "ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ 15-ാം സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ; ഒക്ടോബർ 9 മുതൽ 11 വരെ"
english_title: "All India Lawyers Union 15th State Conference In Thalassery October 9-11"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385695/all-india-lawyers-union-state-conference-thalassery-october"
published_at: "2026-10-06T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac466df239bd_all-india-lawyers-union-state-conference-thalassery-october.jpg"
keywords: []
---

# ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ 15-ാം സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ; ഒക്ടോബർ 9 മുതൽ 11 വരെ

> **Lead Summary:** കണ്ണൂർ: ആൾ ഇന്ത്യ ലോയേർസ് യൂണിയൻ 15-ാമത് സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ വച്ച് ഒക്ടോബർ 9 മുതൽ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ: വിനോദ് കുമാർ ചമ്പളോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: ആൾ ഇന്ത്യ ലോയേർസ് യൂണിയൻ 15-ാമത് സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ വച്ച് ഒക്ടോബർ 9 മുതൽ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ: വിനോദ് കുമാർ ചമ്പളോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 10-11 തീയതികളിൽ തലശ്ശേരി സഹകരണ റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ 425 പ്രതിനിധികൾ പങ്കെടുക്കും.

ഒക്ടോബർ 6 മുതൽ 11 വരെ തലശ്ശേരി കോടതിക്ക് മുൻവശമുള്ള സെന്റിനറി പാർക്കിൽ ഭരണഘടന എക്സിബിഷൻ നടക്കും. എക്സിബിഷൻ 6-ന് 4 മണിക്ക് ജസ്റ്റിസ് സുനിൽ പി തോമസ് ഉദ്ഘാടനം ചെയ്യും. 8 വൈകു 4 മണിക്ക് എക്സിബിഷൻ നഗരിൽ പൊതുസംവാദം നടക്കും. 7-ന് വൈകുന്നേരം 4 മണിക്ക് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും വിളംബര ജാഥ ആരംഭിക്കും.

6 മണിക്ക് പഴയ ബസ്സ്റ്റാൻഡിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി മുരുകൻ കാട്ടാകട അഭിനയേത്രി ഗായത്രി വർഷ എന്നിവർ പങ്കെടുക്കും. തുടർന്ന് പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ കലാ സന്ധ്യയും അരങ്ങേറും.

9-ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന സെമിനാർ കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് വി ജി അരുൺ ഉദ്ഘാടനം ചെയ്യും.

> തുടർന്ന് "ഡിപ്രഷൻ ഓഫ് ഡിസെന്റ് എ ചലഞ്ച് ടു കോൺസ്റ്റിറ്റുഷണൽ ഡെമോക്രസി" എന്ന വിഷയത്തിൽ നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ പ്രൊ ഡോ ജി മോഹൻ ഗോപാൽ പ്രഭാഷണം നടത്തും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ അഡ്വ കെ വിശ്വൻ, ബി പി ശശീന്ദ്രൻ, ടി വി അജയകുമാർ, ടി സരള എന്നിവരും പങ്കെടുത്തു.

English Summary: All India Lawyers Union 15th state conference will be held in Thalassery from October 9 to 11, announced reception committee general convener Adv Vinod Kumar Chambalon. Delegate session at Thalassery Co-operative Rural Bank Auditorium on Oct 10-11 will be inaugurated by former Supreme Court judge Justice K M Joseph with 425 delegates. Constitution exhibition at Centenary Park in front of Thalassery court from Oct 6-11 to be inaugurated by Justice Sunil P Thomas. Public discussion on 8th, rally from new bus stand on 7th, cultural meet at old bus stand with poet Murukan Kattakada and actress Gayathri Varsha, followed by folk arts. Seminar at Kannur Jawaharlal Nehru Public Library Hall on 9th evening inaugurated by former Kerala HC judge Justice V G Arun, lecture by former NJA director Prof Dr G Mohan Gopal on Depression of Dissent

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385695/all-india-lawyers-union-state-conference-thalassery-october)