---
title: "റെയിൽവേ സ്റ്റേഷന് സമീപത്തെ മസ്ജിദിൽ കവർച്ച ; പ്രതിയെ മണിക്കൂറുകൾക്കകം പന്തക്കലിൽ നിന്നും പിടികൂടി തലശേരി പൊലീസ്"
english_title: "Theft At Mosque Near Thalassery Railway Station Accused Caught Within Hours"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385807/thalassery-railway-mosque-theft-accused-caught-panthakkal"
published_at: "2026-10-06T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4f7155ebc8_thalassery-railway-mosque-theft-accused-caught.jpg"
keywords: [": thalassery mosque theft", "railview jumamasjid robbery", "saifuddeen arrested"]
---

# റെയിൽവേ സ്റ്റേഷന് സമീപത്തെ മസ്ജിദിൽ കവർച്ച ; പ്രതിയെ മണിക്കൂറുകൾക്കകം പന്തക്കലിൽ നിന്നും പിടികൂടി തലശേരി പൊലീസ്

> **Lead Summary:** തലശേരി: തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാമസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി യാളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. മദ്യശാലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പന്തക്കലിൽ വച്ചാണ് പ്രതിയായ കടന്നപ്പള്ളി സ്വദേശി സൈഫുദ്ദീൻ പിടിയിലായത്.കടന്നപ്പള്ളി ചന്തപ്പുരയിലെ ചുള്ളിയോടൻ പോട്ടിച്ചി സൈഫുദീനാണ് പിടിയിലായത്.

## Article Content

തലശേരി: തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാമസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി യാളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. മദ്യശാലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പന്തക്കലിൽ വച്ചാണ് പ്രതിയായ കടന്നപ്പള്ളി സ്വദേശി സൈഫുദ്ദീൻ പിടിയിലായത്.കടന്നപ്പള്ളി ചന്തപ്പുരയിലെ ചുള്ളിയോടൻ പോട്ടിച്ചി സൈഫുദീനാണ് പിടിയിലായത്.

പ്രതിയെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11-20 ഓടെയാണ് ദണ്ഡാരം കുത്തിത്തുറന്ന് 10,000 രൂപയോളം  ഇയാൾ മോഷ്ടിച്ചിരുന്നത്. മസ്ജിദ് പരിപാലന കമ്മിറ്റി സിക്രട്ടറി വി.കെ. റഫീഖിന്റെ പരാതിയിൽ കേസെടുത്ത തലശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണ ദൃശ്യം ഇവിടത്തെ സി.സി.ടി.വി ക്യാമറയിൽ കണ്ടെത്തിയിരുന്നു . ആളെ തിരിച്ചറിഞ്ഞതോടെ സമീപ സ്ഥലത്തെ ബാറുകൾ നിരീക്ഷിച്ചു. ഇതിനിടയിലാണ് പന്തക്കൽ ഭാഗത്തെത്തിയ സൈഫുദ്ദീൻ വൈകിട്ടോടെപോലീസ് പിടിയിലായത്

English Summary:

Theft at Railview Juma Masjid near Thalassery Railway Station - accused caught within hours by Thalassery police. The accused is Kadannappally Chandappura native Chulliyodan Pottichi Saifudheen, who broke open offering box and stole around Rs 10,000 around 11:20 AM. Based on complaint by Masjid committee secretary VK Rafeeq, police found theft visuals in CCTV, identified accused and tracked bars. He was nabbed at Panthakkal and remanded by court.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385807/thalassery-railway-mosque-theft-accused-caught-panthakkal)