---
title: "കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി തലശേരിയിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ പരിശീലന പരിപാടി ആരംഭിച്ചു."
english_title: "Career Guidance And Adolescent Counseling Training Started In Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385831/thalassery-career-guidance-adolescent-counseling-training-chirakkara"
published_at: "2026-10-06T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac51e640db87_thalassery-career-guidance-adolescent-counseling-training-chirakkara.jpg"
keywords: []
---

# കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി തലശേരിയിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ പരിശീലന പരിപാടി ആരംഭിച്ചു.

> **Lead Summary:** തലശേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ കോഡിനേറ്റർ മാർക്കും കരിയർ ഗൈഡ് മാർക്കുമുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ചിറക്കരയിൽ തുടക്കമായി.

## Article Content

തലശേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ കോഡിനേറ്റർ മാർക്കും കരിയർ ഗൈഡ് മാർക്കുമുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ചിറക്കരയിൽ തുടക്കമായി.

സ്കൂൾ പ്രിൻസിപ്പൽ കെ വി അനിതയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ കൗൺസിലർ ടിവി റാഷിദ ഉദ്ഘാടനം നിർവ്വഹിച്ചു . ജില്ലാ കോഡിനേറ്റർ മോഹൻ ജോർജ് പദ്ധതി വിശദീകരിച്ചു, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനർ സി മനീഷ് സ്വാഗത ഭാഷണം നടത്തി. സൗഹൃദ ലീന ബാബു, രജിൻ ആർ എന്നിവർ ആശംസയും , ധന്യ ആർ നന്ദിയും പറഞ്ഞു.

കൗമാര ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ പങ്കുവെക്കുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള പിന്തുണ സംവിധാനം ഉറപ്പാക്കുക , കുട്ടികളുടെ മാനസിക സുസ്ഥിതി സമൂഹത്തിന് മുതൽക്കൂട്ട് ,കൗമാര പെരുമാറ്റത്തിലെ അപകടസാധ്യത, ട്രാഫിക് നിയമങ്ങൾ ലഹരിവിരുദ്ധ ബോധവൽക്കരണം, വിദ്യാർത്ഥികളിൽ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം പരിപോഷിപ്പിക്കുക, ജീവിത നൈപുണ്യ വികസിപ്പിക്കുക, എന്നീ ഉദ്ദേശത്തോടെ വിവിധ ഏജൻസികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ മഹേഷ് എം, എം നിഖിൽ എന്നിവർ ക്ലാസെടുത്തു

English Summary:

Three-day training program for Souhrida coordinators and Career Guides of Thalassery educational district under Career Guidance and Adolescent Counseling Cell started at Govt Vocational Higher Secondary School Chirakkara. Inaugurated by Municipal Councilor TV Rashida presided by Principal KV Anitha. District coordinator Mohan George explained project, district convener C Manish welcomed. Leena Babu, Rajin R felicitated, Dhanya R thanked. Program aims to ensure support system for adolescent higher secondary students' issues, mental well being, risk behaviour, traffic rules, anti-drug awareness, physical mental social health and life skills. Classes by Clinical Psychologist Dr Mahesh M and M Nikhil.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385831/thalassery-career-guidance-adolescent-counseling-training-chirakkara)