---
title: "വി.ഡി സതീശന്റെ ഭരണത്തിൽ കള്ളന്മാരും, കൊള്ളക്കാരും വിമാനം പിടിച്ച് കേരളത്തിലെത്തുകയാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എ.എൻ ഷംസീർ"
english_title: "VD Satheesan Rule Thieves Looters Coming By Flight Says CPM Leader AN Shamseer Alakode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385881/cpm-an-shamseer-attack-vd-satheesan-government-alakode-meet"
published_at: "2026-10-07T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5d69945cf7_cpm-an-shamseer-attack-vd-satheesan-.jpg"
keywords: ["an shamseer vd satheesan criticism", "cpm alakode family meeting", "udf government allegation"]
---

# വി.ഡി സതീശന്റെ ഭരണത്തിൽ കള്ളന്മാരും, കൊള്ളക്കാരും വിമാനം പിടിച്ച് കേരളത്തിലെത്തുകയാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** തലശ്ശേരി: വി.ഡി.സതീശന്റെയും, യു.ഡി.എഫിന്റെയും ഭരണത്തിൻ കീഴിൽ കേരളത്തിന്റെ കാര്യം പോക്കാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ. ആലക്കോട് സി.പി.എം ലോക്കൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

## Article Content

തലശ്ശേരി: വി.ഡി.സതീശന്റെയും, യു.ഡി.എഫിന്റെയും ഭരണത്തിൻ കീഴിൽ കേരളത്തിന്റെ കാര്യം പോക്കാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ. ആലക്കോട് സി.പി.എം ലോക്കൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഇതെന്ത് ഭരണം. കറന്റില്ല, ആശുപത്രികളിൽ മരുന്നില്ല, ഡോക്ടർമാരില്ല, നൂലില്ല, സൂചിയില്ല, ആകെയുള്ള ആരോഗ്യ മന്ത്രി തെക്കോട്ടും വടക്കോട്ടും നടക്കുന്നത് മാത്രമാണ്. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന വികസന പദ്ധതികൾ മുഴുവൻ അട്ടിമറിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ ഇല്ലാതാക്കി. മന്ത്രിമാർ മുഴുവൻ ഉല്ലസിക്കാൻ വിദേശത്താണ്.

ഇങ്ങനെ പോയാൽ വി.ഡി. സതീശന് മന്ത്രിസഭായോഗം തന്നെ വിദേശത്ത് നടത്തേണ്ടിവരും. സ്പോൺസർമാരുടെ കാരുണ്യത്തിലാണ് മന്ത്രിമാരുടെ വിദേശയാത്ര. ശബരിമലയിൽ ഭക്തർക്ക് അരവണ കിട്ടിയില്ല.

സതീശൻ ഭരണം തുടങ്ങിയതോടെ കള്ളൻമാരുടെയും കൊള്ളക്കാരുടെയും നല്ല കാലമായി. വിമാനം പിടിച്ചാണ് അവർ കൂട്ടത്തോടെ കേരളത്തിലെത്തി കൊള്ള നടത്തിക്കൊ ണ്ടിരിക്കുന്നത്.

നാട്ടിലെങ്ങും അരാജകത്വം നടമാടുകയാണ്. ഭരണം തന്നെ ഇല്ലാത്ത അവസ്ഥയാണ്. യു.ഡി.എഫ് നേതാക്കൾക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ല, മന്ത്രിമാരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. മുഖ്യമന്ത്രിയെ തെരുവിൽ തടയുന്ന കോൺഗ്രസുകാർ, സതീശനെതിരെ എ.ഐ.സി.സിക്ക് പരാതി നൽകുന്ന യു.ഡി.എഫ് കൺവിനർ. ആകെ

പിരി ഇളകിയ നിലയിലാണ് യു.ഡി.എഫ്. ആശമാർക്ക് 21,000 ശമ്പളം ഇതുവരെ കൊടുത്തോ. എന്തൊരു ബഹളമായിരുന്നു ആശമാരുടെ സമരത്തിൻ്റെ മറവിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തിയിരുന്നത്.

ഇപ്പോൾ എവിടെപ്പോയി. എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് നടത്തിയ നുണപ്രചരണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. നാല് മാസം കൊണ്ട് ജനങ്ങൾ ഇത്രയധികം വെറുത്ത് പോയ ഭരണം ഇതുവ രെയുണ്ടായിട്ടില്ലെന്നും അദേഹം പറഞ്ഞു.

എം.കരുണാകരൻ, കെ.പത്മനാഭൻ, സാജൻ കെ. ജോസഫ്, പി.വി.ബാബുരാജ്, പി.ഡി.രാധാകൃഷ്ണൻ കെ.പി.സാബു, കെ.എസ്.ചന്ദ്ര ശേഖരൻ, കെ.ബി.ചന്ദ്രൻ, ടി.ജി. വിക്രമൻ പ്രസംഗിച്ചു. എ.ആർ. പ്രദീപ് സ്വാഗതം പറഞ്ഞു.ആദ്യകാല പ്രവർത്തകർ, കായിക പ്രതിഭകൾ, ഉന്നത വിജയികൾ എന്നിവരെ ആദരിക്കലും, കലാ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385881/cpm-an-shamseer-attack-vd-satheesan-government-alakode-meet)