---
title: "നടൻ പത്മശ്രീ നാനാ പടേക്കർ അന്തരിച്ചു"
english_title: "Veteran Actor Nana Patekar Dies At 75 Heart Attack Goa Residence"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386057/veteran-actor-nana-patekar-dies-75-heart-attack-goa"
published_at: "2026-10-08T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac72ffce14b0_veteran-actor-nana-patekar-dies-75-heart.jpg"
keywords: ["nana patekar dies", "nana patekar obituary 75", "actor nana patekar death goa"]
---

# നടൻ പത്മശ്രീ നാനാ പടേക്കർ അന്തരിച്ചു

> **Lead Summary:** നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

## Article Content

നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഗോവയിലെ വസതിയിൽ ബോധരഹിതമനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിക്കുന്നത്. ഹിന്ദി, മറാത്തി സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 1951ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം.

പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ഹിന്ദി, മറാത്തി സിനിമകളിൽ പകരംവെക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. പരിന്ദ, ക്രാന്തിവീർ, അഗ്നിസാക്ഷി, അബ് തക് ഛപ്പൻ, വെൽക്കം തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളാണ്. നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്.

1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. പിന്നീട് മറാത്തി, ഹിന്ദി സിനിമകളിൽ അദ്ദേഹം സജീവമായി. 1991ൽ പുറത്തിറങ്ങിയ പ്രഹാര്‍ ദ് ഫൈനൽ അറ്റാക്ക് എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. തിരക്കഥ, സംവിധാനം, അഭിനയം എന്നീ മേഖലകളിൽ അദ്ദേഹം സജീവ സാന്നിദ്ധ്യം അറിയിച്ചു.

രജനീകാന്തിന്‍റെ കാല എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. നിരവധി സിനിമകളിൽ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും പ്രാവീണ്യം തെളിയിച്ച വ്യക്തിയായിരുന്നു നാനാ പടേക്കര്‍. ക്രാന്തിവീര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386057/veteran-actor-nana-patekar-dies-75-heart-attack-goa)