---
title: "പിണറായിക്കും മുഹമ്മദ് റിയാസിനും തിരിച്ചടി ; മാസപ്പടി കേസിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്"
english_title: "Pinarayi and Mohammed Riyas Setback Masappadi Case High Court Orders FIR Investigation ED Letter"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386230/pinarayi-mohammed-riyas-setback-masappadi-case-fir-high-court-order"
published_at: "2026-10-09T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac87cf51d180_pinarayi-mohammed-riyas-setback-masappadi-case-fir-high-court-order.jpg"
keywords: []
---

# പിണറായിക്കും മുഹമ്മദ് റിയാസിനും തിരിച്ചടി ; മാസപ്പടി കേസിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

> **Lead Summary:** സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

## Article Content

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.

എന്നാൽ, ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. മൊഴിവിവരങ്ങൾ തെളിവായുണ്ടല്ലോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും കഴിഞ്ഞെന്ന് കോടതിയിൽ ഇഡി ഉന്നയിച്ചിരുന്നു

English Summary: Setback for Pinarayi and Mohammed Riyas High Court orders to register FIR and investigate in Masappadi case.Setback for Pinarayi Vijayan and Mohammed Riyas in CMRL Exalogic financial transaction. High Court orders to register FIR and conduct investigation against both. Verdict by bench of Justice A Badaruddin in petition filed by public activist K M Shajahan against delay in case in ED letter.

ED had informed High Court that sufficient evidences to file case were already handed over in letter itself. ED stand was that they handed over evidence after conducting preliminary examination and why preliminary examination again over it.

But government informed court that corruption case cannot be taken based on diary note. Court had asked government that there is statement information as evidence. ED had raised in court that even time limit for conducting preliminary investigation is over.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386230/pinarayi-mohammed-riyas-setback-masappadi-case-fir-high-court-order)