---
title: "8 മണിക്കൂർ നീണ്ട കസ്റ്റഡി, 3 മണിക്കൂർ വാഹനത്തിൽ കറക്കി ; ഒടുവിൽ പിണറായിയെ ദില്ലി പൊലീസ് വിട്ടയച്ചു"
english_title: "Pinarayi Vijayan Released After 8 Hour Custody Delhi Police Protest Against CEC Gyanesh Kumar Resignation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386488/pinarayi-vijayan-8-hour-custody-delhi-police-released-mandir-marg"
published_at: "2026-10-10T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca60db33520_pinarayi-vijayan-8-hour-custody-delhi-police-released-mandir-marg.jpg"
keywords: []
---

# 8 മണിക്കൂർ നീണ്ട കസ്റ്റഡി, 3 മണിക്കൂർ വാഹനത്തിൽ കറക്കി ; ഒടുവിൽ പിണറായിയെ ദില്ലി പൊലീസ് വിട്ടയച്ചു

> **Lead Summary:** മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്.

## Article Content

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്.

രാവിലെ പത്തരക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ദില്ലി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമ‍ർശനം അഴിച്ചുവിട്ടു. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇത്തരത്തിൽ ചെയ്താൽ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലീസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം

English Summary: Former Chief Minister and Opposition Leader Pinarayi Vijayan, detained in Delhi while protesting demanding resignation of Chief Election Commissioner Gyanesh Kumar, was released by Delhi Police after 8 hours custody. He was taken into custody at 10:30 am, driven around in vehicle for 3.5 hours before being taken to Mandir Marg police station. After release he criticized Delhi Police action, saying protest will continue till Gyanesh resigns.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386488/pinarayi-vijayan-8-hour-custody-delhi-police-released-mandir-marg)