---
title: "തലശേരിയിൽ നടന്ന ജില്ലാ കായിക മേളയിൽ കിരീടം നിലനിർത്തി പയ്യന്നൂർ ഉപജില്ല ; തലശേരി നോർത്ത് രണ്ടാമത്, മട്ടന്നൂർ മൂന്നാമത്"
english_title: "District Sports Meet Thalassery Payyannur Sub District Retains Title Thalassery North Second"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386489/district-sports-meet-thalassery-payyannur-retains-title-thalassery-north-second"
published_at: "2026-10-10T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca6720091c4_district-sports-meet-thalassery-payyannur-retains-title-thalassery-north-second.jpg"
keywords: ["district sports meet thalassery", "payyannur sub district champion 136 points", "thalassery north mattannur sub district sports"]
---

# തലശേരിയിൽ നടന്ന ജില്ലാ കായിക മേളയിൽ കിരീടം നിലനിർത്തി പയ്യന്നൂർ ഉപജില്ല ; തലശേരി നോർത്ത് രണ്ടാമത്, മട്ടന്നൂർ മൂന്നാമത്

> **Lead Summary:** തലശേരി: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മൂന്നുദിവസം നടന്ന ജില്ലാ കായികമേളയില്‍ കിരീടം നിലനിര്‍ത്തി പയ്യന്നൂര്‍ ഉപജില്ല. 17 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 136 പോയിന്റ് നേടിയാണ് പയ്യന്നൂര്‍ തുടര്‍ച്ചയായി കിരീടം നേടുന്നത്.

## Article Content

തലശേരി: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മൂന്നുദിവസം നടന്ന ജില്ലാ കായികമേളയില്‍ കിരീടം നിലനിര്‍ത്തി പയ്യന്നൂര്‍ ഉപജില്ല. 17 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 136 പോയിന്റ് നേടിയാണ് പയ്യന്നൂര്‍ തുടര്‍ച്ചയായി കിരീടം നേടുന്നത്.

12 സ്വര്‍ണവും 9 വെള്ളിയും 7 വെങ്കലത്തോടെ 108 പോയിന്റ് നേടി തലശേരി നോര്‍ത്ത് ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. മട്ടന്നൂര്‍ സബ് ജില്ല 6 സ്വര്‍ണവും 11 വെള്ളിയും 17 വെങ്കലവുമടക്കം 93 പോയിന്റോടുകൂടി മൂന്നാം സ്ഥാനം നേടി. സ്‌കൂള്‍ വിഭാഗത്തില്‍ പ്രാപ്പോയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്മാരായി.

6 സ്വര്‍ണവും 3 വെള്ളിയും 3 വെങ്കലവും നേടി 42 പോയിന്റോടെ ഒന്നാംസ്ഥാനം നേടി. മമ്പറം എച്ച്.എസ്.എസ് 5 സ്വര്‍ണവും 3 വെള്ളിയും 5 വെങ്കലവുമടക്കം 39 പോയിന്റോടെ രണ്ടാം സ്ഥാനവും മട്ടന്നൂര്‍ എച്ച്.എസ്.എസ് 2 സ്വര്‍ണവും 6 വെള്ളിയും 5 വെങ്കലത്തോടെ 31 പോയിന്റ് നേടി മൂന്നാമതെത്തി.

15 സബ്ജില്ലകളില്‍ നിന്ന് ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനം ലഭിച്ച മത്സരാര്‍ഥികളും തലശേരി സായി സെന്ററില്‍നിന്ന് 16 കുട്ടികളും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍നിന്ന് 23 കുട്ടികളുമടക്കം 2800ല്‍പരം മത്സരാര്‍ഥികളാണ് ഇത്തവണത്തെ മേളയുടെ ഭാഗമായത്.

സമാപനസമ്മേളനം നഗരസഭാധ്യക്ഷന്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷഹനാസ് മന്‍സൂര്‍ അധ്യക്ഷയായി. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി.ഷൈനി വിജയികള്‍ക്ക്ഉപഹാര സമര്‍പ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386489/district-sports-meet-thalassery-payyannur-retains-title-thalassery-north-second)