---
title: "റിട്ട. അറബിക് ടീച്ചേർസ് ഫെഡറേഷൻ തലശേരി മേഖലാ കമ്മിറ്റി നടത്തിയ  വിനോദ യാത്ര  ശ്രദ്ധേയമായി."
english_title: "Retired Arabic Teachers Federation Thalassery Wayanad Trip RATF Senior Teachers Tour"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386642/ratf-thalassery-retired-arabic-teachers-wayanad-trip-senior-tour"
published_at: "2026-10-12T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc574fc928d_ratf-thalassery-retired-arabic-teachers-wayanad-trip-senior-tour.jpg"
keywords: ["RATF Thalassery", "Retired Arabic Teachers Federation Wayanad trip", "RATF Thalassery tour", "Senior teachers Wayanad visit"]
---

# റിട്ട. അറബിക് ടീച്ചേർസ് ഫെഡറേഷൻ തലശേരി മേഖലാ കമ്മിറ്റി നടത്തിയ  വിനോദ യാത്ര  ശ്രദ്ധേയമായി.

> **Lead Summary:** തലശേരി: ആർ.എ.ടി.എഫ് (റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) തലശേരി മേഖല കമ്മിറ്റി നടത്തിയ വിരമിച്ച അധ്യാപകരുടെ വയനാട് വിനോദ യാത്ര വേറിട്ടൊരനുഭവമായി. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒറ്റപ്പെടൽ ഒഴിവാക്കുക, മാനസിക സന്തോഷവും ഉൻമേഷവും നേടിയെടുക്കുക എന്ന സന്ദേശമാണ് ഈ ഒരു യാത്ര നടത്താൻ പ്രേരിപ്പിച്ചത്.

## Article Content

തലശേരി: ആർ.എ.ടി.എഫ് (റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) തലശേരി മേഖല കമ്മിറ്റി നടത്തിയ വിരമിച്ച അധ്യാപകരുടെ വയനാട് വിനോദ യാത്ര വേറിട്ടൊരനുഭവമായി. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒറ്റപ്പെടൽ ഒഴിവാക്കുക, മാനസിക സന്തോഷവും ഉൻമേഷവും നേടിയെടുക്കുക എന്ന സന്ദേശമാണ് ഈ ഒരു യാത്ര നടത്താൻ പ്രേരിപ്പിച്ചത്.

കഴിഞ്ഞ വർഷം വിരമിച്ച എൻ.എൻ. അബൂബക്കർ മാസ്റ്റർ മുതൽ 80 വയസ് പൂർത്തിയായ വി.പി. ഉസ്മാൻ മാസ്റ്റർ വരെ യാത്രയുടെ ഭാഗമായി. സുരക്ഷിതത്വത്തിനും സൗകര്യങ്ങൾക്കും കൃത്യമായ മുൻഗണനയും പ്ലാനിംഗ് നൽകിയാണ് യാത്ര ആരംഭിച്ചത്. മെഡിക്കൽ പ്രിസ്ക്രിപ്ഷൻ പോലും യാത്രക്ക് മുമ്പേ പലരും എടുത്തിരുന്നു.

മുതിർന്നവരെ ചേർത്ത് പിടിക്കുക, കരുതലും തലോടലും ഉണ്ടാവുക എന്നതാണ് വിനോദ യാത്രയുടെ മുഖ്യ ലക്ഷ്യം. ജില്ലയിലെ എൻ ഊര്, ലക്കിടി വ്യൂ പോയിൻ്റ്,പൂക്കോട് താടകം, ബാണാസുര ഡാം, മീൻമുട്ടി വാട്ടർ ഫാൾസ് എന്നിവയാണ് പ്രധാനമായും തിരഞ്ഞെടുത്തത്. പ്രായത്തിൻ്റെ അവശതകൾ മറന്ന്, കഥകൾ പറഞ്ഞും സൗഹൃദങ്ങൾ പങ്ക് വെച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ഒരു പകൽ മുഴുവൻ ഓരോരുത്തരും യാത്രയുടെ ഭാഗമായി മാറി..

ജില്ലാ മേഖലാ ഭാരവാഹികളായ എം.പി. അയ്യൂബ്, പി. സിദ്ധീഖ്, കെ മുഹമ്മദ് മാസ്റ്റർ, സി. എം അബ്ദുൽ ജലീൽ, ടി.വി. ഹാഷിം തുടങ്ങിയവരും മുതിർന്നവരായ ടി. ഇസ്മായിൽ, കെ.പി. ഹംസ, എം. അബ്‌ദുറഹ്മാൻ, കെ.പി. മുഹമ്മദ്, പി. മുഹമ്മദ്, പി.കെ മുഹമ്മദ്, പി. യൂസഫ് വിനോദ യാത്രക്ക് നേതൃത്വം നൽകി. മുതിർന്ന പൗരൻ വി.പി ഉസ്മാൻ മാസ്റ്ററെ സംഗമത്തിൽ ആദരിച്ചു. യാത്ര യുടെ കോ ഓഡിനേറ്റർ സി. എച്ച്. ഇസ്മായിൽ ഫാറൂഖി സ്വാഗതവും നന്ദിയും പറഞ്ഞു.

English Summary: The Wayanad pleasure trip organized by the Thalassery regional committee of RATF (Retired Arabic Teachers Federation) became noteworthy. Aimed at avoiding loneliness in old age and promoting mental happiness, the trip included teachers from recently retired NN Aboobacker Master to 80-year-old VP Usman Master. With medical prescriptions and safety planning, the group visited En Ooru, Lakkidi View Point, Pookode Lake, Banasura Dam and Meenmutty Waterfalls. District leaders MP Ayyoob, P Siddique, K Muhammed Master, CM Abdul Jaleel, TV Hashim and seniors led the trip. Senior citizen VP Usman Master was felicitated and coordinator CH Ismail Farooqi thanked the gathering.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386642/ratf-thalassery-retired-arabic-teachers-wayanad-trip-senior-tour)