---
title: "മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ സ്വാധീനത്താൽ നടത്തിയത് കപട ഇടപാടുകൾ ; മാസപ്പടി കേസ് എഫ്‌ഐആറിൽ നിർണായക വിവരങ്ങൾ"
english_title: "Masappadi Case FIR Pinarayi Influence Sham Transactions 3.28 Crore Exalogic CMRL"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386752/masappadi-case-fir-pinarayi-influence-sham-transactions-exalogic-cmrl"
published_at: "2026-10-12T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accdbb2d0c43_masappadi-case-fir-pinarayi-influence-sham-transactions-exalogic-cmrl.jpg"
keywords: ["Masappadi FIR details", "Pinarayi Vijayan corruption case", "Exalogic CMRL 3.28 crore", "Veena Vijayan consultancy"]
---

# മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ സ്വാധീനത്താൽ നടത്തിയത് കപട ഇടപാടുകൾ ; മാസപ്പടി കേസ് എഫ്‌ഐആറിൽ നിർണായക വിവരങ്ങൾ

> **Lead Summary:** സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളെന്ന് എഫ്‌ഐആർ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഫ്‌ഐആർ പകർപ്പിൽ പറയുന്നു.

## Article Content

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളെന്ന് എഫ്‌ഐആർ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഫ്‌ഐആർ പകർപ്പിൽ പറയുന്നു.

പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എക്സാലോജിക്കും സിഎംആർഎൽ ഫിനാൻസ് ജനറൽ മാനേജറും തമ്മിലാണ് കരാർ ഒപ്പിട്ടത്. കർത്ത ആവശ്യപ്പെട്ട പ്രകാരമാണ് കരാറിൽ ഒപ്പുവെച്ചതെന്ന് ജിഎം മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ യാതൊരു സേവനവും നൽകുന്നതിന് വേണ്ടിയായിരുന്നില്ല ഈ ഇടപാടുകളെന്നാണ് കണ്ടെത്തൽ.

നൽകാത്ത സേവനത്തിനായി 3.28 കോടി രൂപ നൽകിയതിന് പുറമേ യാതൊരു രേഖയുമില്ലാതെ 50 ലക്ഷം രൂപ വേറെയും നൽകിയിട്ടുണ്ട്. ഒരു കൺസൾട്ടൻസിയുടെ മറവിലാണ് വീണയ്ക്ക് വ്യക്തിപരമായി ഈ തുക നൽകിയതെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു.

English Summary: In the CMRL-Exalogic financial transaction case, the FIR states sham transactions were carried out under influence of former Chief Minister Pinarayi Vijayan. First accused Pinarayi Vijayan allegedly misused his power as Chief Minister for undue financial gain. FIR says Pinarayi, Veena and Exalogic conspired using personal and political influence. Agreement was signed between Exalogic and CMRL Finance General Manager as per Kartha's instruction, per GM statement, but investigation finds no actual service was provided. Besides Rs 3.28 crore paid for non-rendered service, another Rs 50 lakh was paid without documents, personally to Veena under guise of consultancy.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386752/masappadi-case-fir-pinarayi-influence-sham-transactions-exalogic-cmrl)