---
title: "മോദിക്കൊപ്പം ആർ.എസ്.എസ്  പ്രചാരകൻ ആയിരുന്ന ഓം പ്രകാശ് മാഥുര്‍  കേരളത്തിന്റെ പുതിയ ഗവർണർ"
english_title: "Om Prakash Mathur New Kerala Governor Former RSS Pracharak Modi Confidant"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386834/om-prakash-mathur-new-kerala-governor-former-rss-pracharak-modi-confidant"
published_at: "2026-10-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdcaee2e3f7_om-prakash-mathur-new-kerala-governor-former-rss-pracharak-modi-confidant.jpg"
keywords: []
---

# മോദിക്കൊപ്പം ആർ.എസ്.എസ്  പ്രചാരകൻ ആയിരുന്ന ഓം പ്രകാശ് മാഥുര്‍  കേരളത്തിന്റെ പുതിയ ഗവർണർ

> **Lead Summary:** കേരളത്തിൻ്റെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും. സിക്കിമിൻ്റെ ​ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കും. കേരള ​ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിൻ്റെ അധിക ചുമതല നൽകിയിരുന്നു. സുധ യാദവ് കർണ്ണാടക ഗവർണർ ആകും.

## Article Content

കേരളത്തിൻ്റെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും. സിക്കിമിൻ്റെ ​ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കും. കേരള ​ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിൻ്റെ അധിക ചുമതല നൽകിയിരുന്നു. സുധ യാദവ് കർണ്ണാടക ഗവർണർ ആകും.

ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഇദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്. മോദിക്കൊപ്പം ബിജെപിയിൽ പ്രചാരകനായിരുന്നു.

English Summary: Om Prakash Mathur, who was RSS pracharak along with Modi, appointed as new Governor of Kerala. He was Governor of Sikkim. Rajendra Arlekar who was Kerala Governor with additional charge of Tamil Nadu will now take charge as Tamil Nadu Governor. Sudha Yadav will be Karnataka Governor. Senior leader of BJP and RSS, Mathur is one of PM Narendra Modi's closest confidants. When Modi was Chief Minister, Mathur was BJP leader in charge of Gujarat. Hailing from Rajasthan, he was RSS pracharak for long before joining BJP.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386834/om-prakash-mathur-new-kerala-governor-former-rss-pracharak-modi-confidant)