---
title: "ബ്രണ്ണൻ അലുംമ്‌നി അസംബ്ലി പുറത്തിറക്കുന്ന  ബ്രണ്ണൻ അല സുവനീർ പ്രകാശനം ശനിയാഴ്ച ;  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം  നിർവഹിക്കും"
english_title: "Brennen Ala Souvenir Release Saturday Pinarayi Vijayan S Sithara Dharmadam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386876/brennen-ala-souvenir-release-saturday-pinarayi-vijayan-dharmadam-brennen-college"
published_at: "2026-10-13T15:05:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdfbc9f1474_brennen-ala-souvenir-release-saturday-pinarayi-vijayan-dharmadam-brennen-college.jpg"
keywords: []
---

# ബ്രണ്ണൻ അലുംമ്‌നി അസംബ്ലി പുറത്തിറക്കുന്ന  ബ്രണ്ണൻ അല സുവനീർ പ്രകാശനം ശനിയാഴ്ച ;  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം  നിർവഹിക്കും

> **Lead Summary:** തലശ്ശേരി: ബ്രണ്ണൻ അലുംമ്‌നി അസംബ്ലി പുറത്തിറക്കുന്ന ബ്രണ്ണൻ അല സുവനീർ പ്രകാശനം .ശനിയാഴ്‌ച രാവിലെ 10 മണിക്ക് ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് ശതോത്തര ഹാളിൽ വച്ചാണ് പ്രകാശന ചടങ്ങ് നടക്കുക.

## Article Content

തലശ്ശേരി: ബ്രണ്ണൻ അലുംമ്‌നി അസംബ്ലി പുറത്തിറക്കുന്ന ബ്രണ്ണൻ അല സുവനീർ പ്രകാശനം .ശനിയാഴ്‌ച രാവിലെ 10 മണിക്ക് ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് ശതോത്തര ഹാളിൽ വച്ചാണ് പ്രകാശന ചടങ്ങ് നടക്കുക.

ഉത്തരകേരളത്തിൻ്റെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് അതുല്യമായ സംഭാവനകൾ നൽകി 135 വർഷം പിന്നിട്ട ഗവ. ബ്രണ്ണൻ കോളേജിൻ്റെ പൂർവ്വവിദ്യാർത്ഥി മഹാസംഗമം 2024 ഫെബ്രുവരിയിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു.

സംഗമത്തിന്റെ ഭാഗമായി നടന്ന പരിപാടികളുടെ ചിത്രങ്ങളും വിവരണങ്ങളും പൂർവ്വവിദ്യാർത്ഥികളുടെ നിറമാർന്ന ഓർമ്മകളും ഉൾപ്പെടുത്തിയാണ് 'ബ്രണ്ണൻ അല' എന്ന പേരിൽ ഒരു സുവനീർ തയ്യാറാക്കിയത്. .പ്രതിപക്ഷനേതാവ് പിണറായി വിജയൻ, എഴുത്തുകാരി എസ്. സിതാരയ്ക്ക് നൽകിക്കൊണ്ട് സുവനീർ പ്രകാശനം ചെയ്യും.

മുൻ സ്‌പീക്കറും അല സംഘാടകസമിതി ചെയർമാനുമായ അഡ്വ. എ. എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കും. ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ, കോളേജ് പ്രിൻസിപ്പാൾ ഡോ. അലോഷ്യസ് ഒ.സി, ഗോകുലം ഗോപാലൻ, വി.എ. നാരായണൻ, സി.എൻ. ചന്ദ്രൻ, സി. രഘുനാഥ്, ഡോ. പുത്തൂർ മുസ്‌തഫ, കോളേജ് യൂണിയൻ ചെയർമാൻ അമൽ ബാബു എന്നിവർ പങ്കെടുക്കും.

2027 ജനുവരിയിൽ സംഘടിപ്പിക്കുന്ന 'ബ്രണ്ണൻ അല' സീസൺ 2 രൂപരേഖ അവതരണം ടി. അനിൽ നിർവ്വഹിക്കും. അല ജനറൽ കൺവീനർ ഡോ. എ. വത്സലൻ സ്വാഗതവും സുവനീർ കമ്മിറ്റി കൺവീനറും എഡിറ്ററുമായ കഥാകാരൻ ശ്രീ വി.എസ്. അനിൽകുമാർ നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ

ബ്രണ്ണൻ അല സംഘാടകസമിതി ഭാരവാഹികളായ ഡോ. എ. വത്സലൻ,ഡോ. കെ.വി.മഞ്ജുള,ടി. അനിൽ,അഡ്വ. വി. പ്രദീപൻ, വി. കെ. സുരേഷ് ബാബു, എൻ.ആർ. മായൻ എന്നിവർ പങ്കെടുത്തു.

English Summary: Brennen Alumni Assembly's Brennen Ala souvenir release on Saturday at 10 AM at Dharmadam Govt Brennen College Sathottara Hall. Souvenir compiled with photos and descriptions of alumni grand meet held in Feb 2024 marking 135 years of Brennen College's contributions to North Kerala's social-cultural field and colorful memories of alumni. Opposition leader Pinarayi Vijayan to release souvenir by handing over to writer S Sithara. Former Speaker and Ala organizing committee chairman Adv AN Shamseer to preside.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386876/brennen-ala-souvenir-release-saturday-pinarayi-vijayan-dharmadam-brennen-college)