---
title: "രക്ഷപ്പെട്ടത് തലനാരിഴക്ക് ; തലശ്ശേരിയിൽ ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു"
english_title: "Student Falls From Moving Private Bus in Thalassery Ambulance Driver Saves Life"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386986/thalassery-student-falls-from-bus-ambulance-driver-mansoor-saves-life"
published_at: "2026-10-14T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf1b6573db0_thalassery-student-falls-from-bus-ambulance-driver-mansoor-saves-life.jpg"
keywords: ["Thalassery", "Bus Accident", "Student Falls", "Private Bus", "Mansoor Ambulance Driver"]
---

# രക്ഷപ്പെട്ടത് തലനാരിഴക്ക് ; തലശ്ശേരിയിൽ ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു

> **Lead Summary:** തലശ്ശേരി : സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

## Article Content

തലശ്ശേരി : സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ബസ്സിൽ നിന്ന് വീണ വിദ്യാർഥിയെ ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെടുത്തി ആംബംലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ.തലശ്ശേരിയിലെ മൻസൂറിൻ്റെ ഇടപടലാണ് കുട്ടിയുടെ ജീവിതം രക്ഷപ്പെട്ടത്.തലശ്ശേരി കൊടുവള്ളി സഹരണ ആശുപത്രിക്ക് സമീപമാണ് ഇന്ന് രാവിലെ എട്ടേ മുക്കാലോടെ അപകടം ഉണ്ടായത്.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ കയറുമ്പോഴാണ് വിദ്യാർഥിനി തെറിച്ച് വീണത്. പെൺകുട്ടി കയറി ഡോർ അടക്കുമുമ്പേ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം.

ബസ് സ്റ്റോപ്പിന് സമീപത്തെ സ്റ്റാൻ്റിൽ നിർത്തിയിട്ട ആംബുലൻസ് ഡ്രൈവർ മൻസൂർ ഹോൺ മുഴക്കി. ബസ് നിർത്തിച്ചു. എന്നാൽ ഇത്രയും സംഭവം നടന്നിട്ടും ബസ്സ് ജീവനക്കാർ തിരിഞ്ഞ് നോക്കുകയും ചെയ്തില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ആർടിയോവിനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

English Summary: A schoolgirl narrowly escaped death after falling from a moving private bus in Thalassery. The incident occurred near Koduvalli Co-op Hospital around 8.45 am when the Kozhikode to Kannur bus moved before the girl boarded fully. Ambulance driver Mansoor, who was parked nearby, honked and stopped the bus, saving her from coming under the wheels. Eyewitnesses allege bus crew did not even look back. Complaint with CCTV visuals has been filed with RTO and police.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386986/thalassery-student-falls-from-bus-ambulance-driver-mansoor-saves-life)