---
title: "പുഞ്ചിരിക്കണം ഈ കുരുന്നിന് ; ഒൻപത് മാസം പ്രായമുള്ള ഐറ മോളുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം"
english_title: "9 Month Old Baby Ira Needs Urgent Liver Transplant Family Seeks Help Panoor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387000/panoor-9-month-old-baby-ira-liver-transplant-help-needed"
published_at: "2026-10-14T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf284911be0_panoor-9-month-old-baby-ira-liver-transplant-help.jpg"
keywords: ["Panoor", "Baby Ira", "Liver Transplant", "Help Needed", "Amrita Hospital", "Kerala Gramin Bank"]
---

# പുഞ്ചിരിക്കണം ഈ കുരുന്നിന് ; ഒൻപത് മാസം പ്രായമുള്ള ഐറ മോളുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം

> **Lead Summary:** പാനൂർ: സെൻട്രൽ പൊയിലൂരിലെ ഒൻപത് മാസം പ്രായമുള്ള ഐറ മോളുടെ ജീവൻ നിലനിർത്താൻ കരൾ മാറ്റിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു.

## Article Content

പാനൂർ: സെൻട്രൽ പൊയിലൂരിലെ ഒൻപത് മാസം പ്രായമുള്ള ഐറ മോളുടെ ജീവൻ നിലനിർത്താൻ കരൾ മാറ്റിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു.

ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും 30 ലക്ഷം രൂപയെങ്കിലും വേണം. ഇതിനകം ചികിത്സയ്ക്കായി ഭീമമായ തുക കുടുംബം ചെലവഴിച്ചു കഴിഞ്ഞു.

സെൻട്രൽ പൊയിലൂരിലെ നമ്പാളവിട സുബീഷിന്റെയും അഷികയുടെയും മകളായ ഐറ കല്യാണി ഏറണാകുളം അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സാമ്പത്തിക പരാധീനതയുള്ള കുടുംബം ദിവസേനയുള്ള ചികിത്സാ ചെലവുകൾ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

കുഞ്ഞിന്റെ ചികിത്സയ്ക്കായി ഒ.കെ വാസു ചെയർമാനും എ.പി കൃഷ്ണൻ കൺവീനറും വി.പി നാണു ഖജാൻജിയുമായി ചികിത്സാ സഹായ സമിതി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ:

കേരള ഗ്രാമീൺ ബാങ്കിന്റെ കല്ലിക്കണ്ടി ശാഖയിലെ അക്കൗണ്ട് നമ്പർ: 40446101136117

(IFSC Code: KLGB0040446)

ഫോൺ: 8547925518

English Summary: Nine-month-old Ira Mol from Central Poyilur, Panoor, needs urgent liver transplant to survive. She is daughter of Subeesh and Ashika and under intensive care at Amrita Hospital, Ernakulam. Surgery and post-care will cost at least Rs 30 lakh. Family, already spent huge amount, seeks public help. A treatment aid committee has been formed under OK Vasu as chairman. Contributions can be sent to Kerala Gramin Bank Kallikkandy branch Account No 40446101136117 IFSC KLGB0040446 Phone 8547925518.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387000/panoor-9-month-old-baby-ira-liver-transplant-help-needed)