---
title: "വിജിലൻസ് എഫ്ഐആർ സ്റ്റേ ചെയ്യണം ; മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായിയും റിയാസും സുപ്രീം കോടതിയിൽ അപ്പീൽ നൽകി"
english_title: "CMRL Exalogic Masappadi Case Pinarayi Vijayan Riyas Supreme Court Appeal Vigilance FIR Stay"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387331/masappadi-case-pinarayi-riyas-supreme-court-appeal-vigilance-fir-stay"
published_at: "2026-10-16T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac87cf51d180_pinarayi-mohammed-riyas-setback-masappadi-case-fir-high-court-order.jpg"
keywords: []
---

# വിജിലൻസ് എഫ്ഐആർ സ്റ്റേ ചെയ്യണം ; മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായിയും റിയാസും സുപ്രീം കോടതിയിൽ അപ്പീൽ നൽകി

> **Lead Summary:** സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്.

## Article Content

സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്.

മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടുന്നു. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബഞ്ച് തള്ളി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.

English Summary: Against High Court order in CMRL-Exalogic Masappadi transaction case, former Chief Minister Pinarayi Vijayan and Muhammed Riyas filed appeal in Supreme Court. Diary number allotted. Demand is to stay Vigilance FIR proceedings. Meanwhile, plea will not be considered today, request for urgent hearing was rejected. Yesterday, accused including Pinarayi Vijayan faced setback in High Court in Masappadi Hawala cases. Division Bench dismissed application seeking permission to appeal against Single Bench order to register corruption case. Court clarified accused need not be heard to register FIR and it is not violation of legal rights.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387331/masappadi-case-pinarayi-riyas-supreme-court-appeal-vigilance-fir-stay)