---
title: "മയ്യഴിയമ്മയുടെ തിരു സ്വരൂപമേന്തിയുള്ള  നഗരപ്രദക്ഷിണത്തിനും, ശയനപ്രദക്ഷിണത്തിനും എത്തിച്ചേർന്നത് ആയിരങ്ങൾ ; മാഹി തിരുന്നാൾ 22ന് സമാപിക്കും"
english_title: "Mahe Thirunal Nagarapradakshinam Shayanapradakshinam Thousands St Theresa Basilica"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387355/mahe-thirunal-nagarapradakshinam-shayanapradakshinam-thousands"
published_at: "2026-10-16T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1d9bb14c69_Untitled-8_copy.jpg"
keywords: []
---

# മയ്യഴിയമ്മയുടെ തിരു സ്വരൂപമേന്തിയുള്ള  നഗരപ്രദക്ഷിണത്തിനും, ശയനപ്രദക്ഷിണത്തിനും എത്തിച്ചേർന്നത് ആയിരങ്ങൾ ; മാഹി തിരുന്നാൾ 22ന് സമാപിക്കും

> **Lead Summary:** മയ്യഴിയുടെ തെരുവീഥികൾ മതസൗഹാർദത്തിൻ്റെ സന്ദേശമായി മാറി.വിശ്വാസത്തിന്റെ ദീപനാളങ്ങളും പ്രാർഥനാമന്ത്രങ്ങളും നിറഞ്ഞ മയ്യഴിയുടെ തെരുവീഥികളിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം മാഹിയുടെ മതസൗഹാർദത്തിന്റെയും വിശ്വാസസമന്വയത്തിന്റെയും നേർക്കാഴ്ചയായി.

## Article Content

മയ്യഴിയുടെ തെരുവീഥികൾ മതസൗഹാർദത്തിൻ്റെ സന്ദേശമായി മാറി.വിശ്വാസത്തിന്റെ ദീപനാളങ്ങളും പ്രാർഥനാമന്ത്രങ്ങളും നിറഞ്ഞ മയ്യഴിയുടെ തെരുവീഥികളിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം മാഹിയുടെ മതസൗഹാർദത്തിന്റെയും വിശ്വാസസമന്വയത്തിന്റെയും നേർക്കാഴ്ചയായി.

മാഹി സെന്റ് തെരേസാ ബസിലിക്കയിൽ തിരുനാൾ ജാഗരദിനത്തിൽ കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. ഫാ. ബിനോയ് എബ്രഹാം, ഫാ. ഗ്രേഷ്യസ് ടോണി നെവസ്, ഫാ. ജോസ് യേശുദാസ്, ഫാ. മാത്യു, ഫാ. സ്കറിയ എന്നിവരും ഡീക്കന്മാരായ ജോണി അരഞ്ഞാണിയിലും ആന്റണി കുന്നുംപുറവും സഹകാർമികരായി. തുടർന്ന് നൊവേനയും ദിവ്യകാരുണ്യ ആശീർവാദവും നടന്നു.

ബാൻഡ് മേളം, കുരിശുവാഹകർ, ചെണ്ടമേളം, കൊമ്പിരി എന്നിവയുടെ അകമ്പടിയോടെയാണ് ദീപാലംകൃതമായ രഥത്തിൽ വിശുദ്ധഅമ്മത്രേസ്യ പുണ്യവതിയുടെയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം ആരംഭിച്ചത്. കൈകളിൽ മെഴുകുതിരികളേന്തി പ്രാർഥനാപൂർവം ആയിരങ്ങൾ പ്രദക്ഷിണത്തെ അനുഗമിച്ചു.മാഹി ശ്രീകൃഷ്ണ ക്ഷേത്രം വേണുഗോപാലാലയ ക്ഷേത്രം, എന്നിവിടങ്ങളിൽ സ്വീകരണം നൽകിക്ഷേത്രങ്ങളിലെ പൂജാരിമാർ തിരുസ്വരൂപത്തിൽ പുഷ്പമാല ചാർത്തി.

മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർഅങ്കിത് കുമാർ ഐ എഎസ്,മുൻ അഭ്യന്തരമന്ത്രി ഇ. വത്സരാജ് എന്നിവർ മാതാവിന് മാല ചാർത്തി പ്രദക്ഷിണം ഒരുമണിയോടെ ബസിലിക്കയിൽ സമാപിച്ചു.വിവിധ മതവിശ്വാസികൾ ഒരുമിച്ച് അണിനിരന്നത് മാഹിയുടെ മതസൗഹാർദത്തിന്റെ ഉജ്ജ്വല സന്ദേശമായി.

തിരുനാളിനോടനുബന്ധിച്ച് പുതുച്ചേരി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

ഇന്ന് പ്രധാന തിരുനാൾ ദിനത്തിൽ പുലർച്ചെ ഒന്നുമുതൽ ആറുവരെ വിശ്വാസികളുടെ ഉരുൾനേർച്ചയും ശയനപ്രദക്ഷിണവും നടന്നു. രാവിലെ 10.30-ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു വൈകിട്ട് അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ സ്നേഹസംഗമവും. മാഹി എംഎൽഎ ടി. അശോക് കുമാർ, കഥാകാരൻ എം. മുകുന്ദൻ, മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് തുടങ്ങിയവർ സംബന്ധിച്ചു

 ഒക്ടോബർ അഞ്ചിന് കൊടിയേറിയ തിരുനാൾ ആഘോഷങ്ങൾ 22-ന് വിശുദ്ധയുടെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ സമാപിക്കും.

English Summary: Thousands participated in Nagarapradakshinam and Shayanapradakshinam carrying the holy statue of St Theresa (Mayyazhiyamma) at Mahe. Streets of Mahe turned into message of religious harmony. Festival mass at St Theresa Basilica led by Kozhikode Diocese Vicar General Msgr Dr Jenson Puthenveettil with other priests. Procession started with band, cross bearers, chenda melam, kombiri on decorated chariot, devotees holding candles. Receptions at Mahe Sree Krishna Temple and Venugopalalaya Temple, priests garlanded statue. Regional Administrator Ankit Kumar IAS and former Home Minister E Valsaraj also garlanded. Tight security by Puducherry Police. On main festival day, Urul Nercha and Shayanapradakshinam from 1 am to 6 am, solemn mass by Bishop Dr Varghese Chakkalakal at 10.30 am, love gathering at 5 pm. Festival started Oct 5 will conclude Oct 22 with returning statue to altar.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387355/mahe-thirunal-nagarapradakshinam-shayanapradakshinam-thousands)