---
title: "അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി ; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി"
english_title: "Areekara Subrahmanian Sankaran Namboothiri Sabarimala Melshanthi E Damodaran Namboothiri Malikappuram"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387631/areekara-subrahmanian-sankaran-namboothiri-sabarimala-melshanthi"
published_at: "2026-10-18T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4abbcc971f_Untitled-2_copy.jpg"
keywords: ["Sabarimala Melshanthi", "Malikappuram Melshanthi", "Areekara Subrahmanian Sankaran Namboothiri", "E Damodaran Namboothiri", "Pazhavangadi Ganapathy Temple"]
---

# അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി ; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

> **Lead Summary:** അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അഞ്ച് തവണ ശബരിമല മേൽശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ട്. മുൻപ് മൂന്ന് തവണ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. നാലാമത്തെ തവണയാണ് ഇത്തവണ ലിസ്റ്റിൽ വന്നത്. മാളികപ്പൂറം മേൽശാന്തിയായി ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ ദാമോദരൻ നമ്പൂതിരിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് വടകര സ്വദേശിയാണ്.

## Article Content

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അഞ്ച് തവണ ശബരിമല മേൽശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ട്. മുൻപ് മൂന്ന് തവണ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. നാലാമത്തെ തവണയാണ് ഇത്തവണ ലിസ്റ്റിൽ വന്നത്. മാളികപ്പൂറം മേൽശാന്തിയായി ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ ദാമോദരൻ നമ്പൂതിരിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് വടകര സ്വദേശിയാണ്.

വലിയ പ്രതീക്ഷയാണ് ഇത്തവണ ഉണ്ടായിരുന്നതെന്ന് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചത്. പഴവങ്ങാടി ഗണപതി ഭഗവാന്‍റെ വലിയൊരു അനുഗ്രഹം ഉണ്ടായിരുന്നു. ഒരു വര്‍ഷക്കാലം ഭഗവാനെ സേവിക്കാനുള്ള അനുഗ്രഹം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. നാളെ തന്നെ ഭഗവാനെ ദര്‍ശിക്കാൻ പോകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായുള്ള ഇച്ഛയോടെ യാതൊന്നും ചെയ്യില്ലെന്നും തനിക്ക് ജീവിക്കാൻ ഭഗവാൻ ആവശ്യത്തിന് എല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാനെ സേവിക്കാനുള്ള ഈ അവസരം വലിയ പുണ്യമായി കാണുന്നുവെന്നും അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.

ഗുരുനാഥന്‍റെ അനുഗ്രഹം, സജ്ജനങ്ങളുടെ പ്രാർത്ഥന, സഹപ്രവർത്തകരുടെ പ്രോത്സാഹനവുമാണ് ഈ ഭഗവൽ പ്രസാദത്തിന് കാരണമെന്ന് മാളികപ്പൂറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ ദാമോദരൻ നമ്പൂതിരി പറഞ്ഞു. 2015 മുതലാണ് അപേക്ഷിച്ച് തുടങ്ങിയത്. ഇന്നിപ്പോൾ അമ്മ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല - മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുൻനനേയും അനശ്വര എം രഞ്ജിതിനെയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ ചുമതലപ്പെടുത്തിയിരുന്നു. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയച്ചത്.

English Summary: Areekara Subrahmanian Sankaran Namboothiri selected as Sabarimala Melshanthi. He is Melshanthi at Thiruvananthapuram Pazhavangadi Ganapathy Temple for five years. Applied five times for Sabarimala Melshanthi post, included in list three times earlier, fourth time this time. E Damodaran Namboothiri from Ayadath Illam selected as Malikappuram Melshanthi, native of Vadakara, Kozhikode. Areekara Subrahmanian Sankaran Namboothiri said had high expectation this time, great blessing of Pazhavangadi Ganapathy, very happy to get blessing to serve Lord for one year, will go to darshan tomorrow. Said will do nothing with financial desire, Lord has given enough to live, sees opportunity to serve Lord as great punya. E Damodaran Namboothiri said guru's blessing, prayers of good people, encouragement of colleagues reason for this divine prasadam, started applying since 2015, now Amma selected. For lottery of Sabarimala-Malikappuram Melshanthis, Pandalam Palace Valiya Thampuran Thiruvonamnal Ramavarma Raja entrusted Devanandan Arjunan and Anashwara M Ranjith from Pandalam Palace this time. As per 2011 Supreme Court order based on retired Justice KT Thomas report children were sent for selection.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387631/areekara-subrahmanian-sankaran-namboothiri-sabarimala-melshanthi)