---
title: "തലശേരിയിൽ സി.എച്ച് കണാരൻ 54 - മത് ചരമ വാർഷിക ദിനാചരണം നടത്തി ; സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി."
english_title: "CH Kanaran 54th Death Anniversary Thalassery Punnol Memorial"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387876/ch-kanaran-54th-death-anniversary-thalassery-punnol-memorial"
published_at: "2026-10-20T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad70da56daa3_ch-kanaran-54th-death-anniversary-thalassery-punnol-memorial.jpg"
keywords: []
---

# തലശേരിയിൽ സി.എച്ച് കണാരൻ 54 - മത് ചരമ വാർഷിക ദിനാചരണം നടത്തി ; സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

> **Lead Summary:** തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരൻ്റെ 54 -ാം മത് ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പുന്നോൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണം നടന്നു.

## Article Content

തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരൻ്റെ 54 -ാം മത് ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പുന്നോൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണം നടന്നു.

സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായ എം വി ജയരാജൻ, പി ജയരാജൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന കമ്മിറ്റി മെമ്പർ അഡ്വ: എ എൻ ഷംസീർ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായ കാരായി രാജൻ എംഎൽഎ, എം സുരേന്ദ്രൻ ,പി ഹരീന്ദ്രൻ , ജില്ലാ കമിറ്റിയംഗം എം സി പവിത്രൻ, ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് അഫ്സൽ, മുനിസിപ്പൽ ചെയർമാർ കാരായി ചന്ദ്രശേഖരൻ ,വൈസ് പേഴ്സൺ വി സതി എന്നിവർ പങ്കെടുത്തു. ഏറിയ സെക്രട്ടറി സി കെ രമേശൻ സ്വാഗതം പറഞ്ഞു. ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന മൽസരപരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം നടത്തി.

English Summary: CH Kanaran 54th death anniversary observed in Thalassery; leaders and workers offered floral tributes at memorial mandapam. As part of 54th death anniversary of CPI(M) state secretary CH Kanaran, floral tribute and remembrance held at Punnol Smriti Mandapam. CPI(M) district secretary KK Ragesh presided. State secretariat members MV Jayarajan, P Jayarajan spoke. State committee member Adv. AN Shamseer, district secretariat members Karayi Rajan MLA, M Surendran, P Harindran, district committee member MC Pavithran, district committee member and DYFI district secretary Muhammad Afsal, Municipal Chairman Karayi Chandrasekharan, Vice Person V Sathi participated. Area secretary CK Rameshan welcomed. Prize distribution held for those who participated in competition program held as part of anniversary.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387876/ch-kanaran-54th-death-anniversary-thalassery-punnol-memorial)