---
title: "ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് കോണ്‍ക്രീറ്റ് സ്ലാബ് അടക്കം ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി ;  ഒരാൾ പിടിയിൽ"
english_title: "Shoranur Railway Track Concrete Slab Heavy Objects Found One Arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387934/shoranur-railway-track-concrete-slab-heavy-objects-one-arrested"
published_at: "2026-10-20T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad754e1b4b47_shoranur-railway-track-concrete-slab-heavy-objects.jpg"
keywords: ["Shoranur Railway", "Railway Track Sabotage", "Ottapalam Shoranur", "RPF Custody", "Concrete Slab On Track"]
---

# ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് കോണ്‍ക്രീറ്റ് സ്ലാബ് അടക്കം ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി ;  ഒരാൾ പിടിയിൽ

> **Lead Summary:** ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ഒറ്റപ്പാലം - ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം. കോൺക്രീറ്റ് സ്ലാബും റെയിലിന്‍റെ കഷ്ണവും ഒരു ചാക്കിൽ കട്ടപിടിച്ച സിമന്‍റും കണ്ടെത്തി.

## Article Content

ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ഒറ്റപ്പാലം - ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം. കോൺക്രീറ്റ് സ്ലാബും റെയിലിന്‍റെ കഷ്ണവും ഒരു ചാക്കിൽ കട്ടപിടിച്ച സിമന്‍റും കണ്ടെത്തി.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ ഷുക് ലാല്‍ മറിയയാണ് പിടിയിലായത്. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. ഇയാൾ തന്നെയാണോ ഈ വസ്തുക്കൾ ട്രാക്കിൽ വെച്ചത്, അതോ പിന്നിൽ ആരെങ്കിലുമുണ്ടോ എന്നെല്ലാം പൊലീസ് അന്വേഷിക്കുകയാണ്.

ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണോ നടന്നത് എന്ന് നിലവിൽ വ്യക്തമല്ല. പകൽ ഇത്തരമൊരു അട്ടിമറി ശ്രമം നടത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

English Summary: Heavy objects including concrete slab found at three places on railway track in Shoranur; one arrested. Heavy objects found on Shoranur railway track. Heavy objects were found on track at three places between Ottapalam - Shoranur railway stations. Incident occurred between 10.30 am and 11.30 am. Concrete slab and piece of rail and hardened cement in a sack found. Youth found in suspicious circumstance taken into custody by RPF. Native of Bihar Shuk Lal Maria is arrested. Youth is being questioned. Police suspect he has mental problems. Police are investigating whether he himself placed these objects on track or whether someone else is behind it. It is not clear at present whether attempt was made to derail train. Police's preliminary conclusion is that possibility of such sabotage attempt during day time is low. Police are conducting detailed investigation regarding this.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387934/shoranur-railway-track-concrete-slab-heavy-objects-one-arrested)