---
title: "ഹരിശ്രീ കുറിച്ച് കുരുന്നുകൾ ;  വിജയദശമി നാളിൽ തലശ്ശേരി  പരിമഠം ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്"
english_title: "Vijayadashami Thalassery Parimadam Durga Devi Temple Vidyarambham Rush"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388039/vijayadashami-thalassery-parimadam-durga-temple-vidyarambham"
published_at: "2026-10-21T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad86e9375e22_vijayadashami-thalassery-parimadam-durga-temple-vidyarambham.jpg"
keywords: ["Vijayadashami Thalassery", "Parimadam Durga Devi Temple", "Vidyarambham Harisree", "Navratri Celebrations", "Thalassery Temple"]
---

# ഹരിശ്രീ കുറിച്ച് കുരുന്നുകൾ ;  വിജയദശമി നാളിൽ തലശ്ശേരി  പരിമഠം ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്

> **Lead Summary:** തലശ്ശേരി: വിജയദശമി നാളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പരിമഠം ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തി.

## Article Content

തലശ്ശേരി: വിജയദശമി നാളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പരിമഠം ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തി.

നവരാത്രി ആഘോഷങ്ങളുടെയും പൂജവെപ്പിന്റെയും സമാപനം കുറിച്ചുകൊണ്ട് നടന്ന വിജയദശമി ചടങ്ങുകളിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ തന്നെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വിദ്യാരംഭ ചടങ്ങുകൾക്കായി ക്ഷേത്രസന്നിധിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പ്രമുഖരുടെ സാന്നിധ്യത്തിൽ നിരവധി കുരുന്നുകൾ അക്ഷരവെളിച്ചത്തിലേക്ക് ആദ്യ ചുവടുവെച്ചു. നാവിൻതുമ്പിൽ ഹരിശ്രീ കുറിച്ച്, അരിയിൽ ആദ്യാക്ഷരങ്ങൾ കുറിച്ച കുട്ടികൾക്ക് മധുരവും സരസ്വതി പ്രസാദവും വിതരണം ചെയ്തു.

ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കുമായി ക്ഷേത്ര ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ പ്രഭാതഭക്ഷണ വിതരണവും സംഘടിപ്പിച്ചിരുന്നു.വിശേഷാൽ പൂജകൾക്കും ദർശനത്തിനും ശേഷം ഭക്തിനിർഭരമായ മനസ്സോടെയാണ് ഭക്തജനങ്ങൾ മടങ്ങിയത്.

English Summary: On Vijayadashami day, heavy rush of devotees at Thalassery Parimadam Sri Durga Devi Temple. Thalassery: In devotional atmosphere of Vijayadashami day, hundreds of devotees had darshan at Parimadam Sri Durga Devi Temple. Huge rush of devotees was experienced from early morning itself to participate in Vijayadashami ceremonies marking culmination of Navratri celebrations and Pooja Veppu. Special arrangements were made at temple premises for Vidyarambham ceremonies. Numerous children took first step into light of letters in presence of prominent persons. Children who wrote Harisree on tip of tongue and first letters in rice were distributed sweets and Saraswati prasadam.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388039/vijayadashami-thalassery-parimadam-durga-temple-vidyarambham)