---
title: "തലശ്ശേരിയിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു; ഗുണ്ടർട്ട് ബംഗ്ലാവിൽ പ്രൗഢഗംഭീര ചടങ്ങ്"
english_title: "Thalassery Vidyarambham Gundert Bungalow First Letter Ceremony"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388062/thalassery-vidyarambham-gundert-bungalow-first-letter-ceremony"
published_at: "2026-10-21T15:08:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad888ae3974f_thalassery-vidyarambham-gundert-bungalow-first.jpg"
keywords: ["Thalassery Vidyarambham", "Gundert Bungalow Illikunnu", "Destination Management Council", "Karayi Rajan MLA", "Judge M Manoj"]
---

# തലശ്ശേരിയിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു; ഗുണ്ടർട്ട് ബംഗ്ലാവിൽ പ്രൗഢഗംഭീര ചടങ്ങ്

> **Lead Summary:** തലശ്ശേരി: തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.തലശ്ശേരി ഇല്ലിക്കുന്നിലെ ചരിത്രപ്രസിദ്ധമായ ഗുണ്ടർട്ട് ബംഗ്ലാവിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് എം. മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ ചെയർമാൻ കാരായി രാജൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജഡ്ജ് എം. മനോജ്, പ്രശസ്ത ചരിത്രകാരൻ കെ.കെ. മാരാർ എന്നിവർ കുരുന്നുകൾക്ക് അക്ഷരങ്ങളുടെ ആദ്യാക്ഷരം പകർന്നു നൽകി.

## Article Content

തലശ്ശേരി: തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.തലശ്ശേരി ഇല്ലിക്കുന്നിലെ ചരിത്രപ്രസിദ്ധമായ ഗുണ്ടർട്ട് ബംഗ്ലാവിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് എം. മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ ചെയർമാൻ കാരായി രാജൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജഡ്ജ് എം. മനോജ്, പ്രശസ്ത ചരിത്രകാരൻ കെ.കെ. മാരാർ എന്നിവർ കുരുന്നുകൾക്ക് അക്ഷരങ്ങളുടെ ആദ്യാക്ഷരം പകർന്നു നൽകി.

ചടങ്ങിൽ മുൻ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ചന്ദ്രശേഖരൻ, ഫാ. ആൽഡ്രിൻ, ഡിഎംസി മാനേജർ ജിഷ്ണു ഹരിദാസൻ, അക്ഷയ് രവീന്ദ്രൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. അഷറഫ്, ഹെന്ററി ആന്റണി, കൗൺസിലർ സി. പ്രശാന്ത് തുടങ്ങി രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

English Summary: First letter of knowledge given to children in Thalassery; grand ceremony at Gundert Bungalow. Thalassery: Under auspices of Thalassery Destination Management Council, first letter of knowledge was given to children. Grand ceremony was organized at historic Gundert Bungalow at Illikkunnu, Thalassery. Principal District Sessions Judge M. Manoj inaugurated ceremony. Destination Management Council Chairman Karayi Rajan MLA presided. Judge M. Manoj, famous historian K.K. Marar gave first letter of alphabets to children. Former Speaker Adv. A.N. Shamseer, Municipal Chairperson K.M. Jamuna Rani Chandrasekharan, Fr. Aldrin, DMC Manager Jishnu Haridasan, Akshay Ravindran, Municipal Standing Committee Chairpersons K. Ashraf, Henry Antony, Councilor C. Prashanth and many parents attended ceremony. Numerous children wrote first letter in ceremony and stepped into world of knowledge.

നിരവധി കുരുന്നുകൾ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388062/thalassery-vidyarambham-gundert-bungalow-first-letter-ceremony)