---
title: "പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവം, പൊലീസ് അന്വേഷണം ആരംഭിച്ചു"
english_title: "KSTP Road Aduthila Madayi Residence Morning Walk Hit and Run Woman Sulochana 65 Dead"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388223/kstp-road-aduthila-madayi-residence-morning-walk-hit-run-sulochana-65-death"
published_at: "2026-10-22T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada0d483590b_kstp-road-aduthila-madayi-residence-morning-walk-hit-run-sulochana-65-death.jpg"
keywords: ["KSTP Road Accident", "Aduthila Madayi", "Hit and Run", "Sulochana Death", "Pazhayangadi Police", "Morning Walk Accident Kannur"]
---

# പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവം, പൊലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** കെഎസ്ടിപി റോഡിൽ അടുത്തില മാടായി റസിഡൻസിക്ക് സമീപം പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണൂർ അടുത്തിലയിലെ പൂക്കോട്ടി കരിയിൽ സുലോചന ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.45-നും ആറു മണിക്കും ഇടയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

## Article Content

കെഎസ്ടിപി റോഡിൽ അടുത്തില മാടായി റസിഡൻസിക്ക് സമീപം പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണൂർ അടുത്തിലയിലെ പൂക്കോട്ടി കരിയിൽ സുലോചന ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.45-നും ആറു മണിക്കും ഇടയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

റോഡരികിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്ന സുലോചനയെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് പത്രവിതരണത്തിനായി പോയ ആളാണ് വഴിയരികിൽ പരിക്കേറ്റ നിലയിൽ സുലോചനയെ കണ്ടെത്തിയത്. സംഭവത്തിൽ നിർത്താതെ പോയ വാഹനത്തിനായി പഴയങ്ങാടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പരേതരായ കുഞ്ഞപ്പയുടെയും പാർവ്വതിയുടെയും മകളാണ് സുലോചന. ഭർത്താവ്: കൊയക്കീൽ ഗോപി. മകൾ: സ്നേഹ (ലാബ് ടെക്‌നിഷൻ, കണ്ണൂർ മെഡിക്കൽ കോളേജ്), മരുമകൻ: ടി. ശ്രീജിത്ത്‌ (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്). സഹോദരങ്ങൾ: ബാലൻ, ദേവൂട്ടി, ഭാർഗവി, പരേതരായ ജാനകി, ചന്ദ്രിക.

English Summary: A 65-year-old woman, Sulochana of Pookkotti Kariyil, Aduthila, Kannur, died tragically after being hit by an unidentified vehicle while on her morning walk near Aduthila Madayi Residence on KSTP Road. The incident happened between 5.45 am and 6 am on Thursday. The vehicle sped away without stopping after hitting her. A newspaper delivery person found her injured by the roadside. Pazhayangadi Police have intensified search for the hit-and-run vehicle. Sulochana is daughter of late Kunjappa and Parvathy, wife of Koyakkil Gopi, mother of Sneha (Lab Technician, Kannur Medical College).

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388223/kstp-road-aduthila-madayi-residence-morning-walk-hit-run-sulochana-65-death)