---
title: "അഡ്വ. കെ.ഇ. ഗംഗാധരൻ സ്‌മാരക പുരസ്‌കാരം എം. മുകുന്ദന്"
english_title: "Adv KE Gangadharan Memorial Award M Mukundan Malayalam Writer Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388242/adv-ke-gangadharan-memorial-award-m-mukundan-malayalam-writer"
published_at: "2026-10-22T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada3830f0549_Untitled-14_copy.jpg"
keywords: ["Adv KE Gangadharan Memorial Award", "M Mukundan", "Malayalam Literature", "Thalassery Award", "KE Gangadharan Smaraka Puraskaram"]
---

# അഡ്വ. കെ.ഇ. ഗംഗാധരൻ സ്‌മാരക പുരസ്‌കാരം എം. മുകുന്ദന്

> **Lead Summary:** അഡ്വ. കെ.ഇ. ഗംഗാധരൻ സ്മാരക പുരസ്കാരത്തിന് സാഹിത്യകാരൻ എം. മുകുന്ദൻ അർഹനായി. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരത്തിന് എം. മുകുന്ദനെ തെരഞ്ഞെടുത്തത്.25,000 രൂപയും ഉപഹാരവുമാണ് പുരസ്കാരം.അശോകൻ ചരുവിൽ, കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാലൻ, എം. കെ. മനോഹരൻ, ഡോ. സുധ അഴിക്കോടൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

## Article Content

അഡ്വ. കെ.ഇ. ഗംഗാധരൻ സ്മാരക പുരസ്കാരത്തിന് സാഹിത്യകാരൻ എം. മുകുന്ദൻ അർഹനായി. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരത്തിന് എം. മുകുന്ദനെ തെരഞ്ഞെടുത്തത്.25,000 രൂപയും ഉപഹാരവുമാണ് പുരസ്കാരം.അശോകൻ ചരുവിൽ, കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാലൻ, എം. കെ. മനോഹരൻ, ഡോ. സുധ അഴിക്കോടൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

നോവൽ, ചെറുകഥ പ്രപഞ്ചത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത പ്രതിഭാവിലാസവും കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ സമ്പന്നമാക്കിയ നിസ്തുല പങ്കാളിത്തവും മുൻനിർത്തിയാണ് മുകുന്ദന് പുരസ്കാരം നൽകുന്നത്. മൗലികവും മനോഹരവുമായ ഭാവനയിലൂടെ മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം. മുകുന്ദനെന്ന് വിധിനിർണയ സമിതി വിലയിരുത്തി.നവംബർ 5-ന് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം കൈമാറും.

English Summary: Eminent Malayalam writer M. Mukundan has been selected for the Adv. K.E. Gangadharan Memorial Award in recognition of his comprehensive contributions to Malayalam literature. The award comprises Rs 25,000 and a memento. Jury included Ashokan Charuvil, Karivellur Murali, E.P. Rajagopalan, M.K. Manoharan and Dr. Sudha Azhikodan. The jury noted his unparalleled brilliance in novels and short stories and his incomparable contribution in enriching Kerala's cultural life, marking Malayalam in world literature through original and beautiful imagination. The award will be presented at the memorial meeting to be held in Thalassery on November 5.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388242/adv-ke-gangadharan-memorial-award-m-mukundan-malayalam-writer)