---
title: "ചേരാനെല്ലൂർ അപകടം ;  17കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ടിന്, 104 കി.മി സ്പീഡിൽ കാറോടിക്കുന്ന വീഡിയോ ഫോണിൽ"
english_title: "Cheranellur Accident 17 Year Old Reels Shoot 104 Kmph Speed Video Police Benz Car Death"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388775/cheranellur-accident-17-year-old-reels-shoot-104-speed"
published_at: "2026-10-26T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adee79a4ae04_6addb49cc0a27_1001465910.jpg"
keywords: ["Cheranellur Accident", "Kochi News", "Minor Driving", "Benz Accident", "Jayabalakrishnan Death", "Reels Shoot"]
---

# ചേരാനെല്ലൂർ അപകടം ;  17കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ടിന്, 104 കി.മി സ്പീഡിൽ കാറോടിക്കുന്ന വീഡിയോ ഫോണിൽ

> **Lead Summary:** ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പൊലീസ്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

## Article Content

ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പൊലീസ്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിക്കെതിരെ പൊലീസ് 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ. അതേസമയം അപകടത്തിൽ വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്ക് എതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന് ഉണ്ടായേക്കും.

English Summary: Cheranellur accident minor regularly drove vehicle police said. 17-year-old went out late night to shoot reels of overspeeding car. Police found video of him driving at 104 kmph before accident. On Sunday early morning Benz car driven by judge's son 17-year-old hit scooter rider Manjali native Jayabalakrishnan 55 who died. Minor taken into custody. Police charged sections 181 183 Motor Act for driving without license and overspeeding. Further action against vehicle owner Additional Judge likely today.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388775/cheranellur-accident-17-year-old-reels-shoot-104-speed)