---
title: "തളിപ്പറമ്പിൽ  ദേശീയപാത അടിപ്പാത ഭിത്തിയുടെ കോൺക്രീറ്റ് അടർന്നു വീണു ; സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Thaliparamba National Highway Underpass Wall Concrete Collapse Scooter Rider Miraculous Escape"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388879/thaliparamba-national-highway-underpass-concrete-collapse-scooter-escape"
published_at: "2026-10-26T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf7ff657978_thaliparamba-national-highway-underpass-concrete-collapse-scooter-escape.jpg"
keywords: ["Thaliparamba Underpass", "NH Concrete Collapse", "Kuppam Mukkunnu Road", "Scooter Escape", "Highway Authority"]
---

# തളിപ്പറമ്പിൽ  ദേശീയപാത അടിപ്പാത ഭിത്തിയുടെ കോൺക്രീറ്റ് അടർന്നു വീണു ; സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** തളിപ്പറമ്പ കുപ്പം മുക്കുന്ന് റോഡ് ജംഗ്ഷനിൽ ദേശീയപാതയിൽ നിർമ്മിച്ച അടിപ്പാതയുടെ സംരക്ഷണഭിത്തിയിൽ നിന്ന് കോൺക്രീറ്റ് ഭാഗം അടർന്നുവീണു. ഇതുവഴി വരികയായിരുന്ന സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. വിദ്യാർത്ഥികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന ഭാഗമാണ് അടർന്ന് അപ്രോച്ച് റോഡിലേക്ക് വീണത്.

## Article Content

തളിപ്പറമ്പ കുപ്പം മുക്കുന്ന് റോഡ് ജംഗ്ഷനിൽ ദേശീയപാതയിൽ നിർമ്മിച്ച അടിപ്പാതയുടെ സംരക്ഷണഭിത്തിയിൽ നിന്ന് കോൺക്രീറ്റ് ഭാഗം അടർന്നുവീണു. ഇതുവഴി വരികയായിരുന്ന സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. വിദ്യാർത്ഥികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന ഭാഗമാണ് അടർന്ന് അപ്രോച്ച് റോഡിലേക്ക് വീണത്.

തലനാരിഴക്കാണ് അപകടമൊഴിവായത്. രാവിലെ മദ്രസയിൽ പോയി കുട്ടികൾ ഇതുവഴിയാണ് മടങ്ങിയെത്താറുള്ളത്. മഴ പെയ്‌തതിനെത്തുടർന്ന് റോഡിൽ ചെളിവെള്ളം നിറഞ്ഞതിനാൽ കുട്ടികൾ റോഡിൻ്റെ മറുവശത്ത് കൂടി മാറി നടന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്.

സംഭവം ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിർമ്മാണപ്രവൃത്തി പൂർത്തിയായിട്ടില്ലെന്നും അതിനാൽ കോൺക്രീറ്റ് അടർന്നുവീണതിൽ പ്രശ്നമില്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. നിലവിൽ അപകടം നടന്ന ഭാഗത്ത് ഇരുമ്പ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന ദയനീയാവസ്ഥയാണുള്ളത്.

ഇവിടെ നേരത്തെ വിള്ളലുണ്ടായ ഭാഗത്ത് സിമൻ്റ് ലായനി നിറച്ചിരുന്നു. ആ ഭാഗമാണ് ഇപ്പോൾ അടർന്നുവീണിരിക്കുന്നത്. അപ്രോച്ച് റോഡിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. കുടുതൽ ഭാഗങ്ങൾ ഇളകി വീണാൽ വലിയ അപകടത്തിന് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ

English Summary: Concrete portion fell from protection wall of underpass constructed at Kuppam Mukkunnu road junction on national highway in Thaliparamba. Scooter rider passing through had miraculous escape around 8 am. Portion fell onto approach road used by many including students. Children returning from madrasa usually use this route but were saved as they walked on other side due to muddy water after rain. When brought to attention of national highway authorities strange reply was construction not complete so no issue in concrete falling. At accident spot iron rods protruding. The portion which fell was earlier cracked area filled with cement solution. Approach road work left halfway after demand to rectify defects. Locals fear more parts may fall causing major accident.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388879/thaliparamba-national-highway-underpass-concrete-collapse-scooter-escape)