---
title: "തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേർ പിടിയിൽ ; 13 പേർക്കായി വനമേഖലകളിലടക്കം തിരച്ചിൽ"
english_title: "Theni Sub Jail 17 Inmates Escape 4 Captured Officer Injured Manhunt On"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388972/theni-sub-jail-17-escape-4-captured-officer-injured"
published_at: "2026-10-27T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae05de29516a_andipatti-jail-break-17-escape-kerala-tamilnadu.jpg"
keywords: ["Theni Jail Break", "Thekkampatti Sub Jail Escape", "Tamil Nadu Prison Break", "Grade 2 Officer Thangapandi Injured", "Praveen Kumar Arrest"]
---

# തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേർ പിടിയിൽ ; 13 പേർക്കായി വനമേഖലകളിലടക്കം തിരച്ചിൽ

> **Lead Summary:** തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേരെ പോലീസ് പിടികൂടി. പ്രവീൺ കുമാർ, ചിലമ്പരശൻ, രാജ്കുമാർ, രാജാ സിക്കന്ദർ എന്നിവരാണ് പിടിയിലായ തടവുകാർ. രക്ഷപ്പെട്ട ബാക്കി 13 പ്രതികൾക്കായി ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പോലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്.

## Article Content

തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേരെ പോലീസ് പിടികൂടി. പ്രവീൺ കുമാർ, ചിലമ്പരശൻ, രാജ്കുമാർ, രാജാ സിക്കന്ദർ എന്നിവരാണ് പിടിയിലായ തടവുകാർ. രക്ഷപ്പെട്ട ബാക്കി 13 പ്രതികൾക്കായി ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പോലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്.

പോലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണത്തിൽ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-2 പോലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.

സമീപ ജില്ലകളിലെ പോലീസിന് ജാഗ്രതാ നിർദേശം നൽകി. ഇടുക്കി, മധുര, ദിണ്ടിഗൽ ജില്ലകളിലെ അധികൃതർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങൾ പോലീസുകാർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസ് രേഖകൾ സൂചിപ്പിക്കുന്നത് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 19 നും 26 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നാണ്. മധുര, ശിവഗംഗ, രാമനാഥപുരം, സേലം, കന്യാകുമാരി, തേനി എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ

English Summary: 4 of 17 inmates who escaped from Thekkampatti sub jail in Theni Tamil Nadu captured. Captured are Praveen Kumar Chilambarasan Rajkumar Raja Sikandar. 13 still absconding police combing forest areas. All 17 were in same cell they attacked jail staff who entered after being told an inmate was unwell. Grade-2 officer Thangapandi critically injured in head admitted to govt hospital two others minor injuries. Alert issued to nearby districts Idukki Madurai Dindigul photos of escapees circulated case registered. Most escapees aged 19-26 from Madurai Sivaganga Ramanathapuram Salem Kanyakumari Theni districts.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388972/theni-sub-jail-17-escape-4-captured-officer-injured)