---
title: "കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 31, നവംബർ 2, 3 തീയതികളിൽ തളിപ്പറമ്പിൽ"
english_title: "Kannur Revenue District School Sasthrolsavam 2026 Oct 31 Nov 2 3 in Taliparamba Venues Schedule"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389330/kannur-revenue-district-school-sasthrolsavam-2026-oct-31-nov-2-3-in-taliparamba-venues-schedule"
published_at: "2026-10-29T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3665370d6b_Untitled-12_copy.jpg"
keywords: []
---

# കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 31, നവംബർ 2, 3 തീയതികളിൽ തളിപ്പറമ്പിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 2026 ഒക്ടോബർ 31, നവംബർ 2, 3 തീയതികളിലായി തളിപ്പറമ്പിൽ നടക്കും. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളകൾ 4 സ്കൂളുകളിലായാണ് നടക്കുന്നത്. ശാസ്ത്രോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

## Article Content

കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 2026 ഒക്ടോബർ 31, നവംബർ 2, 3 തീയതികളിലായി തളിപ്പറമ്പിൽ നടക്കും. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളകൾ 4 സ്കൂളുകളിലായാണ് നടക്കുന്നത്. ശാസ്ത്രോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

ശാസ്ത്രമേളയും ശാസ്ത്ര നാടകവും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലും, ഗണിതശാസ്ത്രമേള സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലും, പ്രവൃത്തിപരിചയമേള സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും, സാമൂഹ്യശാസ്ത്ര-ഐ.ടി മേള ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലുമായാണ് നടക്കുന്നത്.ജില്ലയിലെ പതിനഞ്ചോളം വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ പങ്കെടുക്കും.

ഒക്ടോബർ 31, ശനിയാഴ്ച രാവിലെ 9:30ന് ശാസ്ത്ര നാടകം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അരങ്ങേറും. ശാസ്ത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നവംബർ രണ്ടാം തീയതി 10:30ന് നടക്കും. സമാപന സമ്മേളനവും ട്രോഫി വിതരണവും മൂന്നാം തീയതി 4:30ന് നടക്കും.

ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകളും സർഗാത്മകതയും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കുന്ന മേളയിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

ശാസ്ത്രോത്സവത്തിന് എത്തുന്ന മത്സരാർത്ഥികൾക്കും ഒഫീഷ്യലുകൾക്കും മറ്റും ഭക്ഷണം അതാത് സ്കൂളിൽ എത്തിച്ച് വിതരണം ചെയ്യും.

ശാസ്ത്രമേളയുടെ ഭാഗമായി വിളംബര ജാഥ ഒക്ടോബർ 30 വെള്ളിയാഴ്ച വൈകുന്നേരം 3:00ന് തളിപ്പറമ്പിൽ വെച്ച് സംഘടിപ്പിക്കും. നാല് സ്കൂളുകളിലെ എസ്.പി.സി, ജെ.ആർ.സി, എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് വിദ്യാർത്ഥികൾ വിളംബര ജാഥയിൽ പങ്കെടുക്കും.

ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 30, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.

ശാസ്ത്രോത്സവത്തിലെ 1, 2 സ്ഥാനക്കാർ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389330/kannur-revenue-district-school-sasthrolsavam-2026-oct-31-nov-2-3-in-taliparamba-venues-schedule)