---
title: "ലൈസൻസ് ഇല്ലാതെ  വാഹനം ഓടിച്ച് കുട്ടി ഡ്രൈവർമാർ ;  തലശേരിയിലും  വാഹന ഉടമകൾക്കെതിരെ കേസ്."
english_title: "Minor Drivers Without License Thalassery Police Case Against Vehicle Owners KL58AM4319 KL77E1833"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389331/thalassery-minor-drivers-without-license-case-against-owners"
published_at: "2026-10-29T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3683d1d1e4_panoor-minor-drivers-two-caught-parents-booked-case.jpg"
keywords: []
---

# ലൈസൻസ് ഇല്ലാതെ  വാഹനം ഓടിച്ച് കുട്ടി ഡ്രൈവർമാർ ;  തലശേരിയിലും  വാഹന ഉടമകൾക്കെതിരെ കേസ്.

> **Lead Summary:** തലശേരി: ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു.പ്രായപൂർത്തി എത്താത്ത രണ്ടുപേരുടെ വാഹനം പോലീസ് പിടിച്ചെടുത്തു.

## Article Content

തലശേരി: ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു.പ്രായപൂർത്തി എത്താത്ത രണ്ടുപേരുടെ വാഹനം പോലീസ് പിടിച്ചെടുത്തു.

രണ്ടു വ്യത്യസ്തമായ വാഹന പരിശോധനക്കിടയിലാണ് ഇരുചക്ര വാഹനം പോലീസ് പിടിച്ചെടുത്തത്. KL 58 AM 4319 വാഹന ഉടമ ചിറക്കര കായ്യത്ത് റോഡ് സൗപർണികയിൽ എംപി മഹേഷ്, KL 77 E 1833 വാഹന ഉടമ കുറ്റ്യാടി കുറിച്ചിക്കകത്തെ ഫാത്തിമത്ത് സന എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.

രക്ഷിതാക്കളെ വിളിച്ചുവരുത്തി നോട്ടീസ് നൽകിയാണ് വിട്ടയച്ചത്.അമ്പതിനായിരം രൂപയോളം പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന വകുപ്പാണ് രക്ഷിതാക്കളായ വാഹന ഉടമകൾക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

English Summary: Child drivers driving vehicle without license case against vehicle owners in Thalassery also. Police registered case against vehicle owners in incident of driving two wheeler without license. Police seized vehicles of two minors. Two wheelers were seized during two different vehicle inspections. Police registered case against vehicle owner of KL 58 AM 4319 MP Mahesh Souparnika Kayyath Road Chirakkara and vehicle owner of KL 77 E 1833 Fathimath Sana Kurichikkakath Kuttyadi. Parents were called and released with notice. Police charged section against vehicle owners who are parents which can attract fine of around fifty thousand rupees and jail sentence.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389331/thalassery-minor-drivers-without-license-case-against-owners)