---
title: "എരഞ്ഞോളിയിൽ കഞ്ചാവ് ബീഡി വലിച്ചു ; രണ്ടുപേർ പിടിയിൽ"
english_title: "Eranjoli Ganja Beedi Smoking Two Arrested Thalassery Police NDPS Case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389332/eranjoli-ganja-beedi-two-arrested-thalassery-police"
published_at: "2026-10-29T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae36a1adf1be_Untitled-13_copy.jpg"
keywords: ["Eranjoli Ganja", "Thalassery Police", "NDPS 27B", "Komathupara", "Parala LPSchool"]
---

# എരഞ്ഞോളിയിൽ കഞ്ചാവ് ബീഡി വലിച്ചു ; രണ്ടുപേർ പിടിയിൽ

> **Lead Summary:** തലശ്ശേരി: എരഞ്ഞോളി കോമത്തുപാറയിൽ കഞ്ചാവ് നിറച്ച ബീഡി വലിച്ച രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഗോ പാലപേട്ട ടെംപിൾ ഗേറ്റിലെ റിസ്വാൻ മൻസിലിൽ മുഹമ്മദ് ഇജാസ് , മുഴപ്പിലങ്ങാട് എടക്കാട് സ്വദേശിയായ ദാറുൽ അമാനിൽ ജുറൈജ് ജലീൽ എന്നിവരാണ് പിടിയിലായത്.

## Article Content

തലശ്ശേരി: എരഞ്ഞോളി കോമത്തുപാറയിൽ കഞ്ചാവ് നിറച്ച ബീഡി വലിച്ച രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഗോ പാലപേട്ട ടെംപിൾ ഗേറ്റിലെ റിസ്വാൻ മൻസിലിൽ മുഹമ്മദ് ഇജാസ് , മുഴപ്പിലങ്ങാട് എടക്കാട് സ്വദേശിയായ ദാറുൽ അമാനിൽ ജുറൈജ് ജലീൽ എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രി 11.35-ന് പാറാൽ എൽ.പി. സ്കൂളിന് സമീപം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. രണ്ടുപേർ പരസ്പരം കൈമാറി എന്തോ വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒ.സി.ബി പേപ്പറിൽ കഞ്ചാവ് നിറച്ച ബീഡി കണ്ടെത്തിയത്.

തലശ്ശേരി പൊലീസ് ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ്. നിയമത്തിലെ 27(ബി) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ. നീതു തച്ചൻചേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary: Two arrested for smoking ganja beedi in Eranjoli. Thalassery police arrested two persons who were smoking beedi filled with ganja at Komathupara Eranjoli. Arrested are Mohammed Ijas 25 of Riswan Manzil Temple Gate Go Palapetta and Juraij Jaleel 26 of Darul Aman Edakkad native of Muzhappilangad. Incident happened on Wednesday night at 11.35 pm during police patrolling near Paral LP School. Police noticed two persons passing something and smoking each other and questioned them. On subsequent search beedi filled with ganja in OCB paper was found. Thalassery police registered case against both under Section 27 B of NDPS Act. Investigation led by SI Neethu Thachancheri.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389332/eranjoli-ganja-beedi-two-arrested-thalassery-police)