---
title: "കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വീഴ്ച ; അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ലഭിച്ചത് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ"
english_title: "Calicut University Exam Lapse Fifth Semester Students Got Sixth Semester Questions BA History"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389385/calicut-university-exam-lapse-fifth-semester-students-got-sixth-semester-questions-ba-history"
published_at: "2026-10-30T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae41e69dae0b_calicut-university-exam-lapse-fifth-semester-got-sixth-semester-questions.jpg"
keywords: ["Calicut University Exam", "BA History Question Paper", "Fifth Semester Sixth Semester", "Exam Blunder", "Calicut University News"]
---

# കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വീഴ്ച ; അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ലഭിച്ചത് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ

> **Lead Summary:** കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച. അഞ്ചാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ മാറി നൽകിയത്.

## Article Content

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച. അഞ്ചാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ മാറി നൽകിയത്.

പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾ ചോദ്യപേപ്പർ കണ്ടതോടെ പൂർണ്ണമായും വലഞ്ഞു. ചോദ്യപേപ്പറിൽ ആകെയുണ്ടായിരുന്ന 20 ചോദ്യങ്ങളും പൂർണ്ണമായി മാറിയാണ് നൽകിയിരുന്നത്. പഠിച്ച വിഷയങ്ങളിൽ നിന്നല്ലാതെ അടുത്ത സെമസ്റ്ററിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വന്നതോടെ പരീക്ഷാ ഹാളുകളിൽ വലിയ ആശയക്കുഴപ്പമാണ് ഉടലെടുത്തത്

English Summary: Another lapse in conduct of examinations at Calicut University. Fifth semester students received sixth semester questions. In BA History fifth semester examination question paper was wrongly given including sixth semester questions. Students who arrived to write examination were completely distressed after seeing question paper. All 20 questions in question paper were completely changed. As questions from next semester came for examination instead of subjects studied, great confusion arose in examination halls.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389385/calicut-university-exam-lapse-fifth-semester-students-got-sixth-semester-questions-ba-history)