---
title: "പോക്സോ കേസിൽ തളിപ്പറമ്പ് സ്വദേശിക്ക് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും"
english_title: "Taliparamba POCSO Case Accused Sentenced Three Years Rigorous Imprisonment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389517/taliparamba-pocso-case-accused-bathali-musthafa-sentenced-three-years"
published_at: "2026-10-30T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4bf9f298a1_taliparamba-pocso-case-accused-bathali-musthafa-sentenced.jpg"
keywords: ["Taliparamba POCSO Case", "Bathali Musthafa", "Taliparamba Fast Track Special Court", "Jalaja Rani MT", "Pocso Conviction"]
---

# പോക്സോ കേസിൽ തളിപ്പറമ്പ് സ്വദേശിക്ക് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത POCSO കേസിൽ തളിപ്പറമ്പ് സ്വദേശിയായ ബത്താലി മുസ്തഫയെ തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജലജറാണി എം.ടി ശിക്ഷിച്ചു. 3 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.കേസിൽ പരാതിക്കാരന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത POCSO കേസിൽ തളിപ്പറമ്പ് സ്വദേശിയായ ബത്താലി മുസ്തഫയെ തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജലജറാണി എം.ടി ശിക്ഷിച്ചു. 3 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.കേസിൽ പരാതിക്കാരന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

2025 ജനുവരി മാസം 3-ാം തീയതി പരിയാരം പഞ്ചായത്തിൽ താമസിക്കുന്ന 14 വയസ്സുള്ള ആൺകുട്ടിയെ തളിപ്പറമ്പുള്ള ഒരു വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എ.എസ്.ഐ സജിഷ് ഇരയുടെ മൊഴി രേഖപ്പെടുത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിനേശൻ കെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പരാതിക്കാരൻ ഉൾപ്പെടെ 12 സാക്ഷികളെ വിസ്തരിച്ചു.

English Summary: Taliparamba In POCSO case registered by Taliparamba police Taliparamba native Bathali Musthafa was sentenced by Taliparamba Fast Track Special Court Judge Jalaja Rani MT. Sentence of 3 years rigorous imprisonment and fine of Rs 25,000 was imposed. Special Public Prosecutor Adv Sherimol Jose appeared for complainant in case. Case was registered for sexually assaulting 14 year old boy residing in Pariyaram panchayat at a house in Taliparamba on 3rd January 2025. Taliparamba Police Station ASI Sajish recorded statement of victim. Taliparamba Police Station Sub Inspector Dineshan K registered FIR investigated and filed charge sheet against accused. In case 12 witnesses including complainant were examined.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389517/taliparamba-pocso-case-accused-bathali-musthafa-sentenced-three-years)