---
title: "ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ"
english_title: "Sabarimala Pilgrims 2 Lakh Insurance Coverage LIC Agreement Devaswom Board President"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389607/sabarimala-pilgrims-2-lakh-insurance-lic-devaswom-board"
published_at: "2026-10-31T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5a02589377_kottiyoor-festival-2027-review-meeting-collector-vishnu-raj.jpg"
keywords: ["abarimala Pilgrims Insurance", "Devaswom Board President K Jayakumar", "LIC Insurance Sabarimala", "Sabarimala Virtual Queue", "Sabarimala Festival Control Room"]
---

# ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

> **Lead Summary:** ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. എൽഐസിയുമായി ധാരണയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. എൽഐസിയുമായി ധാരണയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

നോമിനിയുടെ പേരും ബന്ധവും വിർച്വൽ ക്യൂ ബുക്കിംഗ് സമയത്ത് ചോദിക്കും. ആദ്യമായിട്ടാണ് ലൈഫ് ഇൻഷുറൻസ്. വെൽഫെയർ ഫണ്ട് ഉണ്ടെന്നും അത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. നിലക്കലും പമ്പയിലും റിസപ്ഷൻ ഡെസ്‌ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റലൈസേഷൻ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. കിൻഫ്ര എംഡി സ്‌നേഹിൽ കുമാറുമായി ചർച്ച നടത്തി. വിശദാംശങ്ങൾ പിന്നീട് പറയാം. നിയമപരമായ പ്രശ്നമില്ല. നിലവിലുള്ള വ്യക്തികൾ തന്നെ പദ്ധതി പൂർത്തിയാക്കും. കിൻഫ്ര പിന്മാറിയാലും പദ്ധതി തുടരും.

വേണ്ടാത്ത ഒരു കാര്യവും ദേവസ്വം ബോർഡ് ചെയ്തിട്ടില്ല. അനാവശ്യമായ ഒരു ചെലവും ഇല്ല. ഒ.ജി. ബിജുവിന് തന്നെ ഫെസ്റ്റിവൽ കൺട്രോൾ റൂമിന്റെ ചുമതല കൊടുക്കും. ആരോപണം എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും ഉണ്ട്. ഉദ്യോഗസ്ഥരെ ഒന്നും ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Sabarimala pilgrims will get insurance coverage of two lakh rupees said Devaswom Board President K Jayakumar. He clarified that agreement has been reached with LIC. Nominee name and relationship will be asked at time of virtual queue booking. This is first time life insurance. There is welfare fund and it will be used he added. He saw news related to Sabarimala festival control room. Not gone back from decision. There will be reception desk at Nilakkal and Pampa also he said. He also responded to digitalization controversy. Held discussion with Kinfra MD Snehil Kumar. Details will be told later. No legal problem. Existing persons themselves will complete project. Even if Kinfra withdraws project will continue. Devaswom Board has not done anything unnecessary. No unnecessary expense. OG Biju himself will be given charge of festival control room. Allegation is against all officials. Officials cannot be kept away from duty he clarified

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389607/sabarimala-pilgrims-2-lakh-insurance-lic-devaswom-board)