---
title: "എംഎൽഎയുടെ ഇടപെൽ ഭാരതിയാർ പൽകലൈക്കൂടത്തിന്റെ ശാഖ മാഹിയിൽ ആരംഭിക്കുന്നു"
english_title: "Bharathiyar Palkalaikoodam Branch To Start In Mahe MLA Adv T Ashok Kumar Intervention Arts College"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389959/mla-intervention-bharathiyar-palkalaikoodam-branch-starting-mahe-arts-college"
published_at: "2026-11-02T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8b5433e0d8_mla-intervention-bharathiyar-palkalaikoodam-branch-starting-mahe-arts-college.jpg"
keywords: ["Bharathiyar Palkalaikoodam Mahe", "MLA T Ashok Kumar Mahe", "Puducherry Art College Branch Mahe", "Mahe Arts Culture Education", "Minister Rajavelu Mahe Visit"]
---

# എംഎൽഎയുടെ ഇടപെൽ ഭാരതിയാർ പൽകലൈക്കൂടത്തിന്റെ ശാഖ മാഹിയിൽ ആരംഭിക്കുന്നു

> **Lead Summary:** മാഹി: മാഹിയുടെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമാകുന്നു. പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള പ്രശസ്ത കലാസ്ഥാപനമായ ഭാരതിയാർ പൽകലൈക്കൂടത്തിന്റെ ശാഖ മാഹിയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

## Article Content

മാഹി: മാഹിയുടെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമാകുന്നു. പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള പ്രശസ്ത കലാസ്ഥാപനമായ ഭാരതിയാർ പൽകലൈക്കൂടത്തിന്റെ ശാഖ മാഹിയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിന്റെ നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് ഏറെക്കാലമായുള്ള ഈ സ്വപ്നപദ്ധതി യാഥാർഥ്യമാകുന്നത്. മാഹിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന എം.എൽ.എയുടെ ആവശ്യത്തെ തുടർന്ന് നിർദിഷ്ട സ്ഥലം കണ്ടെത്തുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.

ഇതിന്റെ ഭാഗമായി പുതുച്ചേരി കലാ-സാംസ്കാരിക വകുപ്പ് മന്ത്രി രാജവേലു, ഭാരതിയാർ പൽകലൈക്കൂടം പ്രിൻസിപ്പൽ ഡോ. ബോസ്, , മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവരോടൊപ്പം എം.എൽ.എ നിർദിഷ്ട സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കോളേജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

ആദ്യഘട്ടത്തിൽ ചിത്രകല, നൃത്തം, സംഗീതം എന്നീ മേഖലകളിലായിരിക്കും പഠനപരിശീലന സൗകര്യങ്ങൾ ആരംഭിക്കുക. മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽത്തന്നെ കലാപഠനത്തിന് അവസരം ലഭ്യമാക്കുന്ന ഈ പദ്ധതി മാഹിയുടെ കലാ-സാംസ്കാരിക വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകും.പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി രാജവേലുവിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എം.എൽ.എ നന്ദി അറിയിച്ചു.

English Summary: Due to MLA intervention branch of Bharathiyar Palkalaikoodam starting in Mahe. New chapter beginning in Mahe education cultural sector. Steps progressing to start branch of famous art institution Bharathiyar Palkalaikoodam under Puducherry government in Mahe. Dream project becoming reality as result of continuous interventions and efforts of Mahe MLA Adv T Ashok Kumar. Following MLA demand to find suitable place in Mahe proposed place found and further steps started. As part of it Puducherry Art and Culture Department Minister Rajavelu Bharathiyar Palkalaikoodam Principal Dr Bose Mahe Regional Administrator along with MLA visited proposed place and evaluated facilities. Minister assured steps will be taken to start college functioning soon. In first phase study training facilities will be started in fields of painting dance music. This project providing opportunity for art study in own native place for students of Mahe and nearby areas will be big asset for Mahe artistic cultural growth. MLA thanked Minister Rajavelu and concerned officials who took favorable stand towards project.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389959/mla-intervention-bharathiyar-palkalaikoodam-branch-starting-mahe-arts-college)