---
title: "ധർമ്മടത്ത് പുകയില ഉൽപന്നങ്ങൾ സഞ്ചിയിലാക്കി നടന്നു വിൽക്കുന്നയാൾ പിടിയിൽ ; സഞ്ചിയിൽ കണ്ടെത്തിയത് 72 ലഹരി പാക്കറ്റുകൾ"
english_title: "Thalassery Banned Tobacco Products Seized One Arrested Dharmadam Police Mansoor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390045/halassery-banned-tobacco-products-seized-one-arrested-mansoor"
published_at: "2026-11-03T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9ab8140b26_Untitled-9_copy.jpg"
keywords: ["Thalassery Banned Tobacco", "Dharmadam Police Arrest", "Mansoor Nittoor Thalassery", "Banned Tobacco Sale Kerala", "72 Packets Seized"]
---

# ധർമ്മടത്ത് പുകയില ഉൽപന്നങ്ങൾ സഞ്ചിയിലാക്കി നടന്നു വിൽക്കുന്നയാൾ പിടിയിൽ ; സഞ്ചിയിൽ കണ്ടെത്തിയത് 72 ലഹരി പാക്കറ്റുകൾ

> **Lead Summary:** തലശ്ശേരി: പുകയില ഉൽപന്നങ്ങൾ സഞ്ചിയിലാക്കി റോഡിലൂടെയും ഇടവഴികളിലൂടെയും നടന്നു വിൽക്കുന്നയാളെ ദിവസങ്ങളോളം പിന്തുടർന്ന് നിരീക്ഷിച്ച ശേഷം പോലീസ് പിടികൂടി. കൊടുവള്ളി നിട്ടൂർ സ്വദേശി കളത്തിൽ താഴെ വീട്ടിൽ ടി.കെ. മൻസൂറാണ് നിട്ടൂർ ടൌണിൽ നിന്നും കുടുങ്ങിയത്.

## Article Content

തലശ്ശേരി: പുകയില ഉൽപന്നങ്ങൾ സഞ്ചിയിലാക്കി റോഡിലൂടെയും ഇടവഴികളിലൂടെയും നടന്നു വിൽക്കുന്നയാളെ ദിവസങ്ങളോളം പിന്തുടർന്ന് നിരീക്ഷിച്ച ശേഷം പോലീസ് പിടികൂടി. കൊടുവള്ളി നിട്ടൂർ സ്വദേശി കളത്തിൽ താഴെ വീട്ടിൽ ടി.കെ. മൻസൂറാണ് നിട്ടൂർ ടൌണിൽ നിന്നും കുടുങ്ങിയത്.

72 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ ഇയാളിൽ നി ന്നും ധർമ്മടം പോലീസ് കണ്ടെടുത്തു. ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും, മറ്റുള്ളവർ മൻസൂറിന്റെ യാത്രാവഴിയിൽ എത്തി വാങ്ങുകയുമാണ് ചെയ്യുന്നത്. എസ്.ഐ.മാരായ ആശ്‌നി, ബിജുമോൻ, എ.എസ്.ഐ. രാഹുൽ, സിവിൽ പോലിസ് ഓഫിസർ ദിൽജിത്ത് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

English Summary: One arrested with banned tobacco products in Thalassery. One arrested with banned tobacco products while doing mobile sale in Thalassery. Mansoor 46 of Kalathil House Nittoor Theru was arrested by Dharmadam Police with 72 packets of banned products.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390045/halassery-banned-tobacco-products-seized-one-arrested-mansoor)