---
title: "ലഹരിക്കെതിരെ ചെറുത്തു നിൽപ്പുമായി തലശേരിയിൽ ഗ്രീൻ വിങ്ങ്സിന്റെ  തൂഫാൻ ഐകൃദാർഢ്യ സദസ്സ്"
english_title: "Green Wings Charitable Society Thoofan Solidarity Meet Against Drugs Thalassery Kadalpalam ASP M Nandagopan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390075/reen-wings-thoofan-solidarity-meet-thalassery-against-drugs-asp-nandagopan"
published_at: "2026-11-03T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9e30f41e35_green-wings-thoofan-solidarity-meet-thalassery-against-drugs-asp-nandagopan.jpg"
keywords: ["Green Wings Charitable Society", "Thoofan Solidarity Meet", "Operation Thoofan Thalassery", "ASP Dr M Nandagopan", "Thalassery Kadalpalam Anti Drug Campaign"]
---

# ലഹരിക്കെതിരെ ചെറുത്തു നിൽപ്പുമായി തലശേരിയിൽ ഗ്രീൻ വിങ്ങ്സിന്റെ  തൂഫാൻ ഐകൃദാർഢ്യ സദസ്സ്

> **Lead Summary:** തലശ്ശേരി: ലഹരിക്കെതിരെ ചെറുത്തു നിൽപ്പുമായി ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി. തലശ്ശേരി കടൽപാലം വാക് വേയിൽഗ്രീൻ വിംങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൂഫാൻ ഐകൃദാർഢ്യ സദസ്സ് ശ്രദ്ധേയമായി.

## Article Content

തലശ്ശേരി: ലഹരിക്കെതിരെ ചെറുത്തു നിൽപ്പുമായി ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി. തലശ്ശേരി കടൽപാലം വാക് വേയിൽഗ്രീൻ വിംങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൂഫാൻ ഐകൃദാർഢ്യ സദസ്സ് ശ്രദ്ധേയമായി.

തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്തു.ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ലഹരിക്കടത്തുകാരെ ഒരു പരിധി വരെ നിയമത്തിന് മുന്നിലെത്തിക്കാനായതായി എ.എസ്.പി പറഞ്ഞു.ഗ്രീൻ വിങ്ങ്സ് പ്രസിഡൻ്റ് റഷീദ് കരിയാടൻ അധ്യക്ഷത വഹിച്ചു.

തലശ്ശേരി സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരി മുംതാസ് ആസാദ് മുഖ്യാതിഥിയായി.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് എ.കെ. ആബൂട്ടി ഹാജി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി. അരവിന്ദാക്ഷൻ, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സി.കെ.പി. മമ്മു, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് കെ.പി. ജംഷീർ മഹമൂദ്, എം.എസ്.എഫ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റാദിൽ കീഴ്മാടം, ടി.ഡബ്ല്യു.എ കുവൈത്ത് കോർഡിനേറ്റർ സി.സി.ഒ. നാസർ, തലശ്ശേരി നഗരസഭാംഗങ്ങളായ ടി.വി. റാഷിദ, ടി.എം. റുബ്‌സീന എന്നിവർ സംസാരിച്ചു.

കലാ, കായിക, വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്ക് എ. എസ്.പി ഡോ. എം. നന്ദഗോപൻ ഉപഹാരങ്ങൾ കൈമാറി. ജനറൽ സെക്രട്ടറി നൗഷാദ് കായ്യത്ത് സ്വാഗതവും ട്രഷറർ ടി.പി. ദിൽഷാദ് നന്ദിയും പറഞ്ഞു.

എക്‌സൈസ് പ്രിവൻ്റീവ് ഓഫിസർ സമീർ ധർമടം തൂഫാൻ ഐക്യദാർഢ്യ സന്ദേശം നൽകി. കുടംബസംഗമത്തിൽ തടത്തിൽ കുഞ്ഞഹമ്മദ് ഹാജി, അബ്ദുൽ ലത്തീഫ് കെ.എസ്.എ, നൂർ മുഹമ്മദ് കതിരൂർ, സമാൻ കതിരൂർ, സാഹിർ വലിയേടത്ത്, പി.എം. സി. മൊയ്തു ഹാജി, ലത്തീഫ് മുഹമ്മദ് കതിരൂർ, മഹമൂദ് ഹാജി ഉമ്മൻചിറ എന്നിവർ പങ്കെടുത്തു.

ഇശൽ നൈറ്റിൽ ഗഫൂർ കുറ്റ്യാടിയും ഫാദിൽ കുറ്റ്യാടിയും ഗാനങ്ങൾ ആലപിച്ചു. മുസ്തഫ മുഴപ്പിലങ്ങാട് സ്വാഗതവും പി.കെ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. ഗഫൂർ കുറ്റ്യാടിക്ക് എ.കെ. മുസ്‌തഫ സ്മാരക പുരസ്കാരം സമ്മാനിച്ചു.

English Summary: Green Wings Thoofan Solidarity meet against drugs in Thalassery. Green Wings Charitable Society standing firm against drugs. Thoofan solidarity gathering organized under leadership of Green Wings Charitable Society at Thalassery Kadalpalam Walkway became notable. Thalassery ASP Dr M Nandagopan inaugurated. ASP said through Operation Thoofan project drug traffickers including from other states could be brought before law to some extent. Green Wings President Rasheed Kariyadan presided. Thalassery CH Center General Secretary Adv KA Latheef delivered keynote speech. Writer Mumthaz Azad was chief guest.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390075/reen-wings-thoofan-solidarity-meet-thalassery-against-drugs-asp-nandagopan)