---
title: "കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി"
english_title: "All Kerala KSRTC Cricket Tournament Begins Kunjipally Mini Stadium Spark KSRTC Second Edition"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390184/aall-kerala-ksrtc-cricket-tournament-kunjipally-mini-stadium-spark-ksrtc"
published_at: "2026-11-04T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeae9ca4da5f_all-kerala-ksrtc-cricket-tournament-kunjipally-mini-stadium-spark-ksrtc.jpg"
keywords: ["KSRTC Cricket Tournament", "Kunjipally Mini Stadium Cricket", "Spark KSRTC Tournament", "All Kerala KSRTC Cricket", "Azhiyur Panchayat Cricket"]
---

# കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി

> **Lead Summary:** > "സ്പാർക്ക്" കെ.എസ്.ആർ.ടി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ തുടക്കമായി. നവംബർ 4, 5, 11, 12 തിയ്യതികളിലായാണ് മത്സരം നടക്കുന്നത്.

## Article Content

> "സ്പാർക്ക്" കെ.എസ്.ആർ.ടി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ തുടക്കമായി. നവംബർ 4, 5, 11, 12 തിയ്യതികളിലായാണ് മത്സരം നടക്കുന്നത്.

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി.മനോജ് അധ്യക്ഷത വഹിച്ചു.

ടീം അംഗങ്ങളെ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡി.ടി.ഒ. പി. ഇ. രഞ്ജിത് പരിചയപ്പെടുത്തി. കെ.എസ്.ആർ.ടി.സി തലശ്ശേരി ജി.സി.ഐ. എം.പി.സന്തോഷ്, സ്പാർക്ക് ട്രഷറർ ടി.കെ.റിനീഷ് ബാബു, കെ.സുനോജ്, എം.സി. ശ്രീജിത്ത്, സി.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സ്പാർക്ക് സെക്രട്ടറി യു.ബിജു സ്വാഗതവും എം.ബിനീഷ് നന്ദിയും പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങളാണ് നടക്കുന്നത്.

English Summary: All Kerala KSRTC Cricket Tournament began at Kunjipally Mini Stadium.Second All Kerala KSRTC Cricket Tournament organized under auspices of Spark KSRTC began at Kunjipally Mini Stadium. Matches will be held on November 4 5 11 12.Azhiyur Grama Panchayat President K Leela inaugurated tournament. President CV Manoj presided.

KSRTC Kannur DTO PE Ranjith introduced team members. KSRTC Thalassery GCI MP Santhosh Spark Treasurer TK Rineesh Babu K Sunoj MC Sreejith CK Sreejith spoke. Spark Secretary U Biju welcomed and M Bineesh thanked.Exciting matches are happening in tournament with KSRTC teams from various parts of Kerala participating.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390184/aall-kerala-ksrtc-cricket-tournament-kunjipally-mini-stadium-spark-ksrtc)