---
title: "തലശേരിയിൽ മൂന്ന് മാസം മുമ്പ് പൈപ്പിടാനായി കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് വീണ്ടും കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി."
english_title: "Thalassery Water Authority Digs Newly Concreted Road Again Traders Protest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390311/thalassery-water-authority-digs-newly-concreted-road-again-traders-protest"
published_at: "2026-11-05T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec29c90b3ee_thalassery-water-authority-digs-newly-concreted-road-again-traders-protest.jpg"
keywords: ["Thalassery Water Authority", "Thalassery TC Mukku Road Digging", "Thalassery Railway Station Road", "Thalassery Traders Protest", "Water Authority Road Digging"]
---

# തലശേരിയിൽ മൂന്ന് മാസം മുമ്പ് പൈപ്പിടാനായി കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് വീണ്ടും കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി.

> **Lead Summary:** തലശ്ശേരി ടി.സി മുക്കിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും എം.എൽ.എ ഓഫീസിലേക്കും പോകുന്ന പ്രധാന റോഡിലാണ് വാട്ടർ അതോറിറ്റി വീണ്ടും കുഴിയെടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.

## Article Content

തലശ്ശേരി ടി.സി മുക്കിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും എം.എൽ.എ ഓഫീസിലേക്കും പോകുന്ന പ്രധാന റോഡിലാണ് വാട്ടർ അതോറിറ്റി വീണ്ടും കുഴിയെടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.

മൂന്ന് മാസം മുമ്പാണ് ഇതേ റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി നീളത്തിൽ കുഴിയെടുത്തത്. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. എന്നാൽ അധികം വൈകാതെ വീണ്ടും റോഡ് കുഴിച്ചുതുടങ്ങിയതോടെ വ്യാപാരികളും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതത്തിലായി.

മുന്നറിയിപ്പുകളൊന്നും നൽകാതെ റോഡ് കുഴിച്ചതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചതായി സമീപത്തെ ആനന്ദ് ഹോട്ടലുടമ ശാന്ത പറഞ്ഞു. റോഡ് കുഴിച്ചതോടെ കടകളിലേക്കുള്ള പ്രവേശനത്തിനും ബുദ്ധിമുട്ട് നേരിടുകയാണ്. ഇതോടെ വ്യാപാരികൾ സംഘടിച്ച് സ്ഥലത്തെത്തി പ്രവൃത്തി തടഞ്ഞു.

ഏതെല്ലാം ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടിയതെന്നോ അറ്റകുറ്റപ്പണി ആവശ്യമായതെന്നോ വ്യക്തമായി പരിശോധിക്കാതെയാണ് യാതൊരു പ്രശ്നവുമില്ലാത്ത ഭാഗങ്ങളിൽ പോലും കുഴിയെടുക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം. നേരത്തെ ലക്ഷങ്ങൾ ചെലവഴിച്ച് പൈപ്പിടുകയും റോഡ് പുനർനിർമിക്കുകയും ചെയ്തിട്ടും വീണ്ടും ഇതേ രീതിയിൽ കുഴിയെടുക്കേണ്ടി വരുന്നത് അധികൃതരുടെ ഏകോപനമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

റെയിൽവേ സ്റ്റേഷനിലേക്കും എം.എൽ.എ ഓഫീസിലേക്കും ദിവസേന നിരവധി യാത്രക്കാരും പൊതുജനങ്ങളും നടന്നുപോകുന്ന പ്രധാന പാതയാണിത്. റോഡിലെ കുഴിയെടുക്കൽ കാരണം കാൽനടയാത്രയും ഏറെ ദുഷ്കരമായി. നിലവിൽ യാത്രക്കാർ സമീപത്തെ ചിക്കൻ കടയുടെ വരാന്തയിലൂടെയാണ് കടന്നുപോകുന്നത്. ഇത് അപകടസാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.

പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡിൽ തുടർച്ചയായി കുഴിയെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രവൃത്തി നടത്തുന്നതിന് മുമ്പ് കൃത്യമായ പരിശോധനയും ആവശ്യമായ മുന്നറിയിപ്പുകളും ഉറപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. റോഡ് എത്രയും വേഗം പൂർവസ്ഥിതിയിലാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ആവശ്യം

English Summary: In Thalassery, Water Authority dug up again the road which was dug up for laying pipe three months ago, concreted and made motorable.

Water Authority dug up again the main road from Thalassery TC Mukku to Railway Station and MLA Office. Traders came out in protest against the action without any prior notice.

Three months ago, the same road was dug up lengthwise for laying pipe. Then repair works were done, concreted and opened for traffic. But soon after digging started again, traders and pedestrians alike are in distress.

Anand Hotel owner Shantha, nearby, said that digging the road without giving any warnings has affected the functioning of business establishments. Entry to shops has also become difficult after digging the road. With this, traders gathered and stopped the work.

Traders allege that digging is being done even in parts without any problem, without clearly checking where pipes have burst or where repair is needed. Traders point out that having to dig again in the same manner even after spending lakhs earlier for laying pipe and reconstructing the road shows lack of coordination among authorities.

This is the main path through which many passengers and public walk daily to Railway Station and MLA Office. Pedestrian travel has become very difficult due to digging of the road. Currently passengers are passing through the verandah of a nearby chicken shop. This also poses accident risk.

Traders demanded that the situation of repeatedly digging the road which is very useful for the public should be avoided and proper inspection and necessary warnings should be ensured before carrying out work. Locals also demand that the road should be restored as soon as possible and travel distress should be resolved.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390311/thalassery-water-authority-digs-newly-concreted-road-again-traders-protest)