---
title: "സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു ; ഫെബ്രുവരി 16 മുതൽ പരീക്ഷ"
english_title: "CBSE Class 10 12 Board Exam Dates 2027 February 16"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390600/cbse-class-10-12-board-exam-dates-2027"
published_at: "2026-11-07T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeb4b5e7189_cbse-class-10-12-board-exam-dates-2027.jpg"
keywords: ["CBSE Board Exam 2027", "CBSE Class 10 Exam Date", "CBSE Class 12 Exam Date", "CBSE Practical Exam", "CBSE Exam Schedule"]
---

# സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു ; ഫെബ്രുവരി 16 മുതൽ പരീക്ഷ

> **Lead Summary:** സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ ഒമ്പത് വരെ നീളും.

## Article Content

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ ഒമ്പത് വരെ നീളും.

നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 13 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും. ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകളിൽ 2026 നവംബർ ഒമ്പതുമുതൽ ഡിസംബർ 19 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും.

പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകൾ ആരംഭിക്കുക.

പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയ്ൻ്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും. പ്രധാന വിഷയങ്ങളായ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നിവയുടെ പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും.

English Summary: CBSE has announced the board exam dates for Classes 10 and 12. Exams will begin from February 16, 2027. Class 10 exams starting on February 16 will end on March 9. Class 12 exams will continue till April 9.

Earlier, CBSE had also announced the practical exam dates for Classes 10 and 12. Practical exams will be held from January 1 to February 13. In schools in areas with severe winter, practical exams will be held from November 9 to December 19, 2026.

More than 26.5 lakh students have registered for Class 10 exams and more than 19.8 lakh students for Class 12 exams. Exams for Classes 10 and 12 will begin at 10:30 am.

Painting is the subject on the first day of Class 10 exams, on the 16th. Mathematics exam will be held on the 17th. Exams for major subjects like Science, English and Social Science will be held in February and March.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390600/cbse-class-10-12-board-exam-dates-2027)