---
title: "ഇൻക്ലുസീവ് കായിക മേള ; വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു."
english_title: "Inclusive Sports Meet Students Felicitation Ceremony Thalassery North BRC"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390642/inclusive-sports-meet-felicitation-thalassery-north-brc"
published_at: "2026-11-07T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeefe083654_Untitled-3_copy.jpg"
keywords: ["Inclusive Sports Meet", "Samagra Shiksha Kerala", "Thalassery North BRC", "Student Felicitation", "Kerala Education"]
---

# ഇൻക്ലുസീവ് കായിക മേള ; വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

> **Lead Summary:** തലശ്ശേരി: സമഗ്ര ശിക്ഷാ കേരളം തലശ്ശേരി നോർത്ത് ബി ആർ സി സംസ്ഥാന -ജില്ലാ തല ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ്സംഘടിപ്പിച്ചു.

## Article Content

തലശ്ശേരി: സമഗ്ര ശിക്ഷാ കേരളം തലശ്ശേരി നോർത്ത് ബി ആർ സി സംസ്ഥാന -ജില്ലാ തല ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ്സംഘടിപ്പിച്ചു.

എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ സിദ്ധിഖ് കെ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നോർത്ത് സബ്ജില്ലാ എ ഇ ഒ പ്രശാന്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ തലശ്ശേരി നോർത്ത് ബി പി സി മുബീന റഫീഖത്ത് സ്വാഗതം പറഞ്ഞു.

ജില്ലാ പ്രോഗ്രാം ഓഫീസർ സി വി അബ്ദുൾ ജലീൽ മുഖ്യാതിഥിയായി. സംസ്ഥാന തലത്തിൽ പങ്കെടുത്ത 6 കുട്ടികൾക്കും ജില്ലാതലത്തിൽ പങ്കെടുത്ത 16 കുട്ടികൾക്കും മൊമെന്റോ, സർട്ടിഫിക്കറ്റ്, മെഡലുകൾ എന്നിവ നൽകി ആദരിച്ചു. ചടങ്ങിൽ എച്ച് എം ഫോറം സെക്രട്ടറി ശീജിത്ത് , ഡയറ്റ് പരിശീലക നിത,തലശേരി നോർത്ത് സ്പെഷ്യൽ പരിശീലക ബിന്ദു എന്നിവർ സംസാരിച്ചു. 36 കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

English Summary: Samagra Shiksha Kerala Thalassery North BRC organized a felicitation ceremony for students who participated in the state and district level Inclusive Sports Meet. SSK District Programme Officer Siddique K inaugurated it. 6 students at state level and 16 students at district level were honoured with mementos, certificates and medals. 36 children and parents attended the programme chaired by Thalassery North Sub District AEO Prashanth.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390642/inclusive-sports-meet-felicitation-thalassery-north-brc)