---
title: "മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം ഒമ്പതായി"
english_title: "Malappuram Shigella Two More Cases Total Nine Elamkulam Chungathara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390850/malappuram-shigella-two-more-cases-total-nine"
published_at: "2026-11-09T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d08669b5a_shigalla.jpg"
keywords: ["Malappuram Shigella", "Shigella Kerala", "Elamkulam Shigella", "Chungathara Amarambalam", "Kerala Health News"]
---

# മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം ഒമ്പതായി

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

മലപ്പുറം: മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചത്. കല്യാണ വീടും വൈകുന്നേരം തുറന്ന് പ്രവർത്തിക്കുന്ന തട്ടുകടയും പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച 114 പേർക്ക് രോഗ ലക്ഷണവും കണ്ടെത്തുന്ന സാഹചര്യമുണ്ടായി.

English Summary: Two more people have been confirmed with Shigella in Malappuram, taking the total number of confirmed cases in the district to nine. Cases have been confirmed in Elamkulam, Chungathara and Amarambalam panchayats. Earlier, two children and two adults who ate food at a wedding ceremony at Korakkuthu in Elamkulam were confirmed with the disease. The wedding house and an evening thattukada were identified as the source. Around 114 people who ate food from there showed symptoms.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390850/malappuram-shigella-two-more-cases-total-nine)