---
title: "കണ്ണൂർ സിറ്റി റോഡ് അടച്ചിടും; ആശിർവാദ് ആശുപത്രിക്ക് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണം, ഒരു മാസം ഗതാഗത നിയന്ത്രണം"
english_title: "Kannur City Road Closed One Month Cross Drainage Thavakkara Traffic Diversion"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390856/kannur-city-road-closed-one-month-cross-drainage-thavakkara"
published_at: "2026-11-09T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af16f41bf671_Untitled-3_copy.jpg"
keywords: ["Kannur City Road Closed", "Kannur Thavakkara Road", "Ashirvad Hospital Kannur", "Kannur Traffic Diversion", "Kannur News"]
---

# കണ്ണൂർ സിറ്റി റോഡ് അടച്ചിടും; ആശിർവാദ് ആശുപത്രിക്ക് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണം, ഒരു മാസം ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ: കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിയിലേക്കുള്ള അപ്രോച്ചിന് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒമ്പത് മുതൽ ഒരു മാസക്കാലത്തേക്ക് റോഡ് ഭാഗം പൂർണ്ണമായും അടച്ചിടും.

## Article Content

കണ്ണൂർ: കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിയിലേക്കുള്ള അപ്രോച്ചിന് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒമ്പത് മുതൽ ഒരു മാസക്കാലത്തേക്ക് റോഡ് ഭാഗം പൂർണ്ണമായും അടച്ചിടും.

നിലവിൽ വൺവേ സംവിധാനത്തിലുള്ള താവക്കര റോഡിൽ വഴിതിരിച്ചുവിടൽ പോയിന്റ് മുതൽ താവക്കര ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം അനുവദിക്കും. ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

English Summary: As part of the Kannur City Road Improvement Project, the road section near the approach to Ashirvad Hospital will be completely closed for one month from November 9 due to cross drainage construction work. On the currently one-way Thavakkara Road, two-way vehicular traffic will be allowed from the diversion point to Thavakkara Junction. Necessary traffic arrangements will be made.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390856/kannur-city-road-closed-one-month-cross-drainage-thavakkara)