---
title: "തലശേരി കോർ ഓഫ് സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ  അഗ്നിവീർ പരീക്ഷാ പരിശീലനത്തിന് തുടക്കം ; സൈനികനാവാൻ ആഗ്രഹിക്കുന്നവർക്ക് അവസരം"
english_title: "Thalassery Corps Of Signals Agniveer Exam Coaching Started"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390892/thalassery-corps-of-signals-agniveer-exam-coaching-started"
published_at: "2026-11-09T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1a5462adfa_Untitled-8_copy.jpg"
keywords: ["Thalassery Corps Of Signals", "Agniveer Exam Coaching", "Agniveer GD Tradesman", "Nettur Balath", "Thalassery Army Coaching"]
---

# തലശേരി കോർ ഓഫ് സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ  അഗ്നിവീർ പരീക്ഷാ പരിശീലനത്തിന് തുടക്കം ; സൈനികനാവാൻ ആഗ്രഹിക്കുന്നവർക്ക് അവസരം

> **Lead Summary:** തലശേരി: കരസേനയുടെ കമ്യൂണിക്കേഷൻ വിഭാഗമായ കോർ ഓഫ് സിഗ്നൽസിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ തലശ്ശേരി സിഗ്നലേഴ്‌സ് സംഘടിപ്പിക്കുന്ന അഗ്നിവീർ എഴുത്തുപരീക്ഷ പരിശീലനത്തിന് തുടക്കമായി. നെട്ടൂർ ബാലത്തിലുള്ള കുന്നോത്ത് ക്ലബ്ബിലാണ് യുവാക്കൾക്കായി എഴുത്തു പരീക്ഷാ പരിശീലനം നൽകുന്നത്.

## Article Content

തലശേരി: കരസേനയുടെ കമ്യൂണിക്കേഷൻ വിഭാഗമായ കോർ ഓഫ് സിഗ്നൽസിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ തലശ്ശേരി സിഗ്നലേഴ്‌സ് സംഘടിപ്പിക്കുന്ന അഗ്നിവീർ എഴുത്തുപരീക്ഷ പരിശീലനത്തിന് തുടക്കമായി. നെട്ടൂർ ബാലത്തിലുള്ള കുന്നോത്ത് ക്ലബ്ബിലാണ് യുവാക്കൾക്കായി എഴുത്തു പരീക്ഷാ പരിശീലനം നൽകുന്നത്.

ലഫ്റ്റനൻ്റ് കേണൽ വി.പി പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റഹീം മണക്കണ്ടത്തിൽ, ദിനി ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

എ.കെ രാമകൃഷ്ണൻ സ്വാഗതവും, എ.കരുണൻ നന്ദിയും പറഞ്ഞു. ലൈഫ് കോച്ച് മനോജ് മൈഥിയുടെ മോട്ടിവേഷൻ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആവേശമായി. തുടർന്ന് റിട്ട ജില്ല സൈനിക ക്ഷേമ ഓഫീസർ എ.കെ.രാമകൃഷ്‌ണനും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. സീനിയർ മാനേജർ സി.എ ജയരാജനും മത്സരപരീക്ഷ പരിശീലനം നയിച്ചു.

മോട്ടിവേഷൻ ക്ലാസെടുത്ത മനോജ് മൈഥിലിയെയും, പ്രാർത്ഥന നടത്തിയ ആസ്ന, കാർത്തിക എന്നിവരെയും കേണൽ വി.പി പുഷ്പ രാജൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. അടുത്ത വർഷമാണ് അഗ്നിവീർ ജി.ഡി / ട്രെയ്ഡ്സ്മാൻ തസ്തികകളിലേക്ക് എഴുത്തു പരീക്ഷ നടക്കുന്നത്. ഞായറാഴ്ചകളിലാണ് രാവിലെ പരിശീലനം നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947983445 നമ്പറിൽ ബന്ധപ്പെടണം.

English Summary: Agniveer written exam coaching organized by Thalassery Signalers, a collective of ex-servicemen retired from the Corps of Signals, the communication wing of the Indian Army, has started. The coaching for youth is being held at Kunoth Club, Nettur Balath. Lt. Colonel V.P Pushparajan inaugurated it. K.S Jayaprakash presided. Ward member Raheem Manakkandathil and Dini Dhananjayan spoke. A.K Ramakrishnan welcomed and A. Karunan thanked. Life coach Manoj Maithi's motivation class enthused the students. Later, retired District Sainik Welfare Officer A.K Ramakrishnan and retired Central Bank of India Senior Manager C.A Jayarajan led the competitive exam coaching. The Agniveer GD / Tradesman written exam will be held next year. Coaching is held on Sunday mornings. Those interested can contact 9947983445.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390892/thalassery-corps-of-signals-agniveer-exam-coaching-started)