---
title: "കെ.പി കുഞ്ഞിമൂസ പുരസ്ക്കാരം എഴുത്തുകാരൻ നവാസ് മേത്തർക്ക്"
english_title: "Navas Meither Wins KP Kunhimoosa Award for Memoir Book"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391564/kp-kunhimoosa-award-navas-meither"
published_at: "2026-11-14T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e9054d86e_kp-kunhimoosa-award-navas-meither.jpg"
keywords: ["P Kunhimoosa Award", "Navas Meither", "Kannadi Award", "Kannur", "Malayalam Book"]
---

# കെ.പി കുഞ്ഞിമൂസ പുരസ്ക്കാരം എഴുത്തുകാരൻ നവാസ് മേത്തർക്ക്

> **Lead Summary:** തലശ്ശേരി: മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന കെ.പി കുഞ്ഞിമൂസയുടെ സ്‌മരണാർഥം കണ്ണാടിപ്പറമ്പ് 'കണ്ണാടി' ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ നവാസ് മേത്തർ അർഹനായി. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'ആ താലിമാല തേടി ആരും വന്നില്ല എന്ന പുസ്തകത്തി നാണ് പുരസ്കാരം.

## Article Content

തലശ്ശേരി: മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന കെ.പി കുഞ്ഞിമൂസയുടെ സ്‌മരണാർഥം കണ്ണാടിപ്പറമ്പ് 'കണ്ണാടി' ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ നവാസ് മേത്തർ അർഹനായി. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'ആ താലിമാല തേടി ആരും വന്നില്ല എന്ന പുസ്തകത്തി നാണ് പുരസ്കാരം.

2027 ജനുവരി 9 ശനിയാഴ്‌ച വൈകീട്ട് മൂന്നിന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന 'നാറാത്ത് പെരുമ' ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അത്താണി ജനറൽ സെക്രട്ടറിയും എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഷമീമ ഇസ്ലാഹിയ പുരസ്ക‌ാരം സമ്മാനിക്കുമെന്ന് കണ്ണാടി ഹംസ അറിയിച്ചു.

മാധ്യമ പ്രവർത്തനം, എഴുത്ത്, പ്രസാധനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ കെ.പി. കുഞ്ഞി മൂസയുടെ സ്മ‌രണ നിലനിർത്തുന്നതിനായാണ് 'കണ്ണാടി' പുരസ്ക്കാരം ഏർപ്പെടുത്തിയത്.

English Summary: Writer and journalist Navas Meither has won the KP Kunhimoosa Award instituted by Kannadipparamba Kannadi in memory of journalist, writer and publisher KP Kunhimoosa. The award is for his memoir collection Aa Thalimala Thedi Aarum Vannilla, published by Kairali Books. The award will be presented at the Narath Peruma event at Kannur Mahatma Mandir on January 9, 2027, at 3 pm by Shamima Islahiya.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391564/kp-kunhimoosa-award-navas-meither)