---
title: "തലശ്ശേരിയുടെ സാംസ്കാരിക മണ്ണിൽ ഒത്തൊരുമയുടെ സംഗമം ; എ.പി. അഹമ്മദ് അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു"
english_title: "AP Ahmed Memorial and Award Ceremony Held in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391829/thalassery-ap-ahmed-memorial-award-pkk-bava"
published_at: "2026-11-16T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaaf1233514_thalassery-ap-ahmed-memorial-award-pkk-bava.jpg"
keywords: ["AP Ahmed", "Thalassery", "PKK Bava", "Thalassery Muslim Association", "Award Ceremony"]
---

# തലശ്ശേരിയുടെ സാംസ്കാരിക മണ്ണിൽ ഒത്തൊരുമയുടെ സംഗമം ; എ.പി. അഹമ്മദ് അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു

> **Lead Summary:**  തലശ്ശേരി: സ്മരണകളുടെ നറുവെട്ടത്തിൽ തലശ്ശേരിയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രമുഖരുടെ സംഗമവേദിയായി തലശ്ശേരി പാരിസ് പ്രസിഡൻസി ഹാൾ മാറി. തലശ്ശേരി മുസ്ലീം അസോസിയേഷന്റെ പ്രൗഢഗംഭീരമായ നേതൃത്വത്തിൽ സംഘടിപ്പിച്ച എ.പി. അഹമ്മദ് അനുസ്മരണവും പ്രഥമ പുരസ്കാര സമർപ്പണവും പ്രതിഭകൾക്കുള്ള ആദരവും സാംസ്കാരിക തലശ്ശേരിക്ക് നവ്യാനുഭവമായി.

## Article Content

 തലശ്ശേരി: സ്മരണകളുടെ നറുവെട്ടത്തിൽ തലശ്ശേരിയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രമുഖരുടെ സംഗമവേദിയായി തലശ്ശേരി പാരിസ് പ്രസിഡൻസി ഹാൾ മാറി. തലശ്ശേരി മുസ്ലീം അസോസിയേഷന്റെ പ്രൗഢഗംഭീരമായ നേതൃത്വത്തിൽ സംഘടിപ്പിച്ച എ.പി. അഹമ്മദ് അനുസ്മരണവും പ്രഥമ പുരസ്കാര സമർപ്പണവും പ്രതിഭകൾക്കുള്ള ആദരവും സാംസ്കാരിക തലശ്ശേരിക്ക് നവ്യാനുഭവമായി.

കേരള ഹൈക്കോടതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. എം. മുഹമ്മദ് ഷാഫി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തലശ്ശേരിയുടെ പൊതുജീവിതത്തിന് വഴികാട്ടിയായ എ.പി. അഹമ്മദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കേരളത്തിന്റെ മുൻ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ പി.കെ.കെ. ബാവയ്ക്ക് സമർപ്പിച്ചു. ബാവയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് ഷാഫി, ടി.പി. ഹാഷിമിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും അഡ്വ. എം. മുഹമ്മദ് ഷാഫി വിതരണം ചെയ്തു.ചടങ്ങിൽ ടി.പി. ഹാഷിം അധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി. സാജിദ് സ്വാഗതവും പ്രൊഫ. എ.പി. സുബൈർ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.

അഡ്വ. കെ.എ. ലത്തീഫ്, ഡോ. പി. മൊയ്തു, അഡ്വ. എം.വി. മുഹമ്മദ് സലിം, പ്രൊഫ യു സി അബ്ദുൽ മജീദ്, പ്രൊഫ. സി.എച്ച്. മുഹമ്മദ് അഷ്ഫാസ്, ചൂര്യയി ചന്ദ്രൻ, സി.കെ.പി. മമ്മു, വി.കെ. ജയന്തൻ, സി.എ. അബൂബക്കർ, കെ.പി. അബ്ദുൽ ഗഫൂർ, അഡ്വക്കേറ്റ് കെ പി സാജിദ് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തലശ്ശേരിയുടെ പൈതൃകവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒട്ടനവധി സാംസ്കാരിക പ്രവർത്തകരുടെയും സാഹിത്യ സ്നേഹികളുടെയും സാന്നിധ്യം കൊണ്ട് സംഗമം ഏറെ ശ്രദ്ധേയമായി.

English Summary: Thalassery Paris Presidency Hall became a meeting venue for prominent personalities who left an indelible mark on Thalassery's social, cultural and educational fields. The AP Ahmed memorial, first award presentation and honouring of talents organised under the leadership of Thalassery Muslim Association became a new experience for cultural Thalassery. Adv. M. Mohammed Shafi, Additional Director General of Prosecutions, Kerala High Court, officially inaugurated the function. The first award instituted in memory of AP Ahmed, who guided Thalassery's public life, was presented to former Kerala minister and prominent political leader PKK Bava. On his behalf, his son Mohammed Shafi received the award from TP Hashim. Adv. M. Mohammed Shafi also distributed awards to talents who excelled in various fields. TP Hashim presided over the function. Adv. TP Sajid welcomed and Prof. AP Subair delivered the memorial speech. Prominent personalities including Adv. KA Latheef, Dr. P. Moythu, Adv. MV Mohammed Salim, Prof. UC Abdul Majeed, Prof. CH Mohammed Ashfas, Chooryayi Chandran, CKP Mammu, VK Jayanthan, CA Aboobacker, KP Abdul Gafoor and Advocate KP Sajid offered felicitations.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391829/thalassery-ap-ahmed-memorial-award-pkk-bava)